കഞ്ചാവുകേസ്: പ്രതികൾക്ക് 6 വർഷംവീതം കഠിനതടവ്

പാലക്കാട്
ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7.3 കിലോ ഉണക്കക്കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് ആറുവർഷംവീതം കഠിനതടവും 50,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മീനച്ചിൽ പൂഞ്ഞാർ നടുഭാഗം പുളിക്കച്ചാലിൽ വീട്ടിൽ അജിനാസ് (37), കർണാടക ഹാവേരി രണബെന്നൂർ സ്വദേശി രമേഷ് നായക് (34) എന്നിവരെയാണ് പാലക്കാട് തേഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ബി സുജയമ്മ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ അഞ്ചുമാസം വീതം അധികതടവ് അനുഭവിക്കണം. 2022 ഡിസംബർ 20ന് രാവിലെ 10.15ഓടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനുമുന്നിൽ പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം സുരേഷ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.










0 comments