ad
Deshabhimani

സംസ്ഥാന ബജറ്റ്‌ ഇന്ന്‌

നെല്ലിന്റെ സംഭരണ വില 
ഉയർത്തുമോ?

thumbKRISHI
വെബ് ഡെസ്ക്

Published on Jun 19, 2026, 02:00 AM | 1 min read

പ്രത്യേക ലേഖകൻ

പാലക്കാട്‌

യുഡിഎഫ്‌ സർക്കാരിന്റെ ആദ്യബജറ്റ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കുന്പോൾ നെല്ലിന്റെ സംഭരണവില ഉയർത്തുമോ എന്ന ചോദ്യമാണ്‌ ജില്ലയിലെ കർഷകർക്കുള്ളത്‌. സംഭരണ വില കിലോയ്‌ക്ക്‌ 35 രൂപയാക്കണമെന്ന ആവശ്യവുമായി സമരം ചെയ്‌തവരാണ്‌ യുഡിഎഫും കോൺഗ്രസും. നിലവിൽ 30 രൂപയാണ്‌ സംഭരണവില. കേന്ദ്ര സർക്കാരിന്റെ താങ്ങുവിലയായ 23.69 രൂപയും സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ്‌ ആയി നൽകുന്ന 6.31 രൂപയും ചേർത്ത്‌ 30 രൂപയാണ്‌ നൽകുന്നത്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭരണ വിലനൽകുന്ന സംസ്ഥാനം കേരളമാണ്‌. കഴിഞ്ഞ ഒക്‌ടോബറിലാണ്‌ പ്രോത്സാഹന ബോണസ്‌ 1.11 രൂപ സംസ്ഥാന സർക്കാർ കൂട്ടിയത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്രം നിശ്‌ചയിച്ച താങ്ങുവിലയിലും താഴെയാണ്‌ കർഷകർക്ക്‌ ലഭിക്കുന്നത്. സപ്ലൈകോ മുഖേന നെല്ല്‌ സംഭരിച്ച വകയിൽ കഴിഞ്ഞ നാലുവർഷത്തെ കുടിശ്ശിക 2,800 കോടി കേന്ദ്രം നൽകാനുണ്ട്‌. എന്നാൽ ഇ‍ൗ തുക ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്താണ്‌ മുൻ എൽഡിഎഫ്‌ സർക്കാർ കർഷകർക്ക്‌ നൽകിയത്‌. പ്രോത്സാഹന ബോണസ്‌ നിർത്തലാക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ധനമന്ത്രാലയം ഫെബ്രുവരിയിൽ സംസ്ഥാനത്തിന്‌ കത്ത്‌ അയച്ചിരുന്നു. എന്നാൽ ഇത്‌ നിർത്തില്ലെന്ന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ ഇ‍ൗ നടപടിക്കെതിരെ കർഷകപ്രേമം നടിക്കുന്ന യുഡിഎഫോ കോൺഗ്രസോ പ്രതികരിച്ചില്ല. പ്രതിപക്ഷത്തിരിക്കുന്പോൾ സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തിയ കോൺഗ്രസ്‌ ഭരണത്തിൽ വന്നപ്പോൾ എത്ര രൂപ വർധിപ്പിക്കുമെന്നാണ്‌ കർഷകർ ഉറ്റുനോക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home