ad
Deshabhimani

ഉറവിട മാലിന്യ സംസ്‌കരണം പാളി

കുപ്പത്തൊട്ടിയായി
നാട്

image.
വെബ് ഡെസ്ക്

Published on Jul 04, 2026, 02:00 AM | 1 min read

നിധിൻ ഇ‍ൗപ്പൻ

പാലക്കാട്

ഉറവിട മാലിന്യ സംസ്കരണം പാളിയതോടെ ജില്ലയിൽ മാലിന്യം കുന്നുകൂടുന്നു. ജൂണിൽമാത്രം 63 തദ്ദേശസ്ഥാപനത്തിൽനിന്ന് ഗ്രീൻ കേരള കമ്പനി ശേഖരിച്ചത്‌ 10.07ലക്ഷം കിലോ മാലിന്യം. കമ്പനി ശേഖരിക്കാത്ത 32 പഞ്ചായത്തിലെ മാലിന്യത്തിന്റെ അളവുകൂടി കണക്കാക്കിയാൽ ഇതിലും ഗുരുതരമായിരിക്കും സ്ഥിതി. സാധാരണ അഞ്ചുലക്ഷം കിലോയാണ്‌ പ്രതിമാസം പ്രതീക്ഷിക്കുന്ന മാലിന്യം. മഴക്കാലമായതിനാൽ ജൂണിൽ എട്ടുലക്ഷം കിലോ പ്രതീക്ഷിച്ചിരുന്നു. ഇതും മറികടന്നാണ് മാലിന്യശേഖരണം. ശേഖരിച്ച മാലിന്യത്തിൽ 95,435 കിലോ തരംതിരിച്ച അജൈവ മാലിന്യവും 9,10,850 കിലോ നിഷ്‌ക്രിയ മാലിന്യവുമാണ്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ദിവസംതോറും വർധിക്കുകയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ഉറവിട മാലന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കിയത്‌. ഹരിതകർമ സേന ഉൾപ്പെടെ വിവിധ സംഘടനകൾ വീടുകളിലും സ്ഥാപനങ്ങളിലും ലഘുലേഖ വിതരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിരുന്നു. മഴക്കാലങ്ങളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇത്തവണ ഇത്തരത്തിൽ ഒരു പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ക്രമാതീതമായി മാലിന്യം കുമിയുന്നതിനാൽ സമയബന്ധിതമായി നീക്കംചെയ്യൽ ദുഷ്കരമാണ്‌. ഇത്‌ സംസ്കരണത്തെയും ബാധിക്കും. പകർച്ചവാധി ഉൾപ്പടെ പകരുന്ന സാഹചര്യത്തിൽ മാലിന്യം കൃത്യമായി സംസ്കരിക്കണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home