ad
Deshabhimani

എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം അട്ടിമറിച്ചു

സ്‌ക‍‍ൂൾ തുറന്നു, 
പുസ്‌തകമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 11, 2026, 12:01 AM | 1 min read

പാലക്കാട്‌

സ്കൂൾ തുറന്ന്‌ ഒരാഴ്‌ച പിന്നിട്ടിട്ടും പാഠപുസ്‌തകങ്ങൾ മുഴുവനായി കൈയിലെത്താതെ വിദ്യാർഥികൾ. ക്ലാസുകൾ ആരംഭിക്കുന്നതിന്‌ മുമ്പ്‌ പുസ്‌തകങ്ങൾ സ്കൂളിലെത്തിക്കുമെന്ന മുൻ സർക്കാരിന്റെ ഉറപ്പ്‌ യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു. 32.55 ലക്ഷം പുസ്‌തകങ്ങളാണ്‌ ജില്ലയിലെ സ്കൂളുകളിലേക്കായി ആവശ്യപ്പെട്ടത്‌. ഇതിൽ 27.89 ലക്ഷം പുസ്‌തകങ്ങളാണ്‌ ഇതുവരെ ഷൊർണൂരിലെ ജില്ലാ ഹബ്ബിലെത്തിയത്‌. ഇനിയും 4.65 ലക്ഷം പുസ്‌തകങ്ങൾ എത്താനുണ്ട്‌. കലാ, കായിക മേഖലയുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളാണ്‌ ലഭിക്കാനുള്ളത്‌. എറണാകുളത്തെ കെപിബിഎസിൽ അച്ചടി വൈകുന്നതാണ്‌ കാരണം. പുസ്‌തകങ്ങളുടെ കട്ടിയുള്ള പുറംചട്ട എത്തിക്കുന്നത്‌ തമിഴ്‌നാട്ടിൽനിന്നാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നു. ടെൻഡർ നടപടികളുടെ അവസാന ഘട്ടത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വരുന്നത്‌. ഇ‍ൗ ഘട്ടത്തിൽ അതുവരെയുള്ള അച്ചടികൾ കൃത്യമായി പൂർത്തിയാക്കി. പിന്നീട്‌ വരുന്ന സർക്കാരാണ്‌ തുടർ നടപടികൾ പൂർത്തിയാക്കേണ്ടത്‌. യുഡിഎഫ്‌ സർക്കാർ നടപടിക്രമങ്ങൾ സാവധാനമാക്കി. ഇതോടെ സമയത്തിന്‌ പുസ്‌തകം കിട്ടാതെയായി. കഴിഞ്ഞ 10 വർഷവും സമയബന്ധിതമായി പുസ്‌തക വിതരണം പൂർത്തിയാക്കിയിട്ടുണ്ട്‌. നിലവിലെ വിതരണ പ്രതിസന്ധി തുടർന്നാൽ മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തിന്‌ സമാനമായി പാഠപുസ്‌തകങ്ങൾ ഫോട്ടോസ്റ്റാറ്റ്‌ കടലാസുകളിലേക്ക്‌ ചുരുക്കേണ്ടവരുമോയെന്ന ആശങ്കയിലാണ്‌ വിദ്യാർഥികളും അധ്യാപകരും. ഇതിനിടെയിൽ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പുസ്‌തകങ്ങൾ വൈകുമെന്ന തരത്തിൽ അഭ്യൂഹം പരത്തിയിരുന്നു. അക്കാലത്ത്‌ 21 ലക്ഷത്തിന്‌ മുകളിൽ പുസ്‌തകങ്ങൾ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാരിന്‌ സാധിച്ചു. ജില്ലയിൽ 914 സ്കൂളിലാണ്‌ പുസ്തകം വിതരണം ചെയ്യുന്നത്‌. ഓരോ സ്കൂളും ആവശ്യപ്പെടുന്ന എണ്ണത്തിനനുസരിച്ചാണ്‌ പുസ്‌തകങ്ങൾ എത്തിക്കുന്നത്‌. നേരിട്ട്‌ കുട്ടികൾക്ക്‌ കൈമാറുന്നതാണ്‌ രീതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home