പിച്ചള പകിട്ടിൽ...

പിച്ചള ആഭരണങ്ങൾ
ചാലിശേരി
വൈക്കോലിൽ വിരിയുന്ന കരവിരുതും പിച്ചളയിൽ തീർക്കുന്ന ആഭരങ്ങളുമായി മേളയിൽ തിളങ്ങുകയാണ് ജ്യോത്സന. പശ്ചിമബംഗാളിലെ ഹുഗ്ലിയിൽനിന്ന് ചാലിശേരിയുടെ മണ്ണിലെത്തിയ ജ്യോത്സനയുടെ സ്റ്റാളിലാകെ തിരക്കാണ്. വൈക്കോലിൽ തീർത്ത അത്ഭുത ചിത്രങ്ങളും കൈകൊണ്ടുണ്ടാക്കിയ പിച്ചള ആഭരണങ്ങളുമായി സന്ദർശകരുടെ മനം കവരുകയാണ് "ജെ എസ് ആർട്സ് ആൻഡ് ഗ്രാഫ്റ്റ്' സ്റ്റാൾ. ആദ്യമായാണ് ജ്യോത്സന കേരളത്തിലെത്തുന്നത്. വൈക്കോൽ വെള്ളത്തിലിട്ട് കുതിർത്ത് ഉണക്കിയശേഷം മരത്തടികൊണ്ടുള്ള ഫ്രെയിമിൽ പശ ഉപയോഗിച്ച് ഒട്ടിച്ചാണ് ചിത്രങ്ങളുണ്ടാക്കുന്നത്. 200 രൂപ മുതൽ 4000 രൂപ വരെയാണ് വില. ഇതുകൂടാതെ കൈകൊണ്ട് നിർമിച്ച പിച്ചള ആഭരണങ്ങളുമുണ്ട്. 100 രൂപയുടെ മൂക്കുത്തി മുതൽ 2500 രൂപയുടെ നെക്ലേസ് വരെ ഇതിലുണ്ട്. ആഭരണ നിർമാണത്തിന് മെഷീനുകൾ ഉപയോഗിക്കുന്നില്ലെന്നതാണ് പ്രത്യേകത. 2013-ലാണ് ജ്യോത്സനയുടെ നേതൃത്വത്തിൽ 15 അംഗങ്ങളുള്ള യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.
സരസ് മേള ഇന്ന്
പകൽ 11: സെമിനാർ
പകൽ 2: കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ
പകൽ 4: തായമ്പക (തൃത്താല ശങ്കര കൃഷ്ണ പൊതുവാളും സംഘവും)
വൈകിട്ട് 6: സമാപന സമ്മേളനം–ഉദ്ഘാടനം: മന്ത്രി കെ എൻ ബാലഗോപാൽ, മുഖ്യാതിഥി: മഞ്ജു വാരിയർ
രാത്രി 7: പ്രോജക്ട് മലബാറിക്സ് (സിതാര കൃഷ്ണകുമാർ)










0 comments