ad
Deshabhimani

ക്രിസ്‌മസ് കാരളിനുനേരെ ആർഎസ്‌എസ്‌ അക്രമം

ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Aswin.
വെബ് ഡെസ്ക്

Published on Dec 23, 2025, 12:26 AM | 1 min read

പുതുശേരി

പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ കുട്ടികളുടെ ക്രിസ്മസ് കാരൾ സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സജീവ ആർഎസ്എസ്– ബിജെപി പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഞായർ രാത്രിയാണ്‌ സ്കൂൾ വിദ്യാർഥികളായ പത്ത്‌ പേര്‍ ക്രിസ്മസ് കാരളും ബാൻഡ്‌ വാദ്യങ്ങളുമായി കാളാണ്ടിത്തറയിൽ എത്തിയപ്പോൾ ആർഎസ്എസ്– ബിജെപി പ്രവർത്തകർ തടഞ്ഞത്‌. അശ്വിൻ രാജ് ചില കുട്ടികളെ മർദിച്ചു. ബാൻഡ്‌ വാദ്യങ്ങൾ തല്ലിപ്പൊട്ടിച്ചു. കുട്ടികൾ ഉടൻ നാട്ടുകാരെ വിവരമറിയിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അശ്വിൻ രാജിനെതിരെ വധശ്രമത്തിന്‌ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home