ad
Deshabhimani

തൃത്താല മണ്ഡലത്തിന്‌ ചരിത്ര നേട്ടം

കുടുംബങ്ങൾക്ക്
പട്ടയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സി കെ ഉണ്ണികൃഷ്‌ണൻ

Published on Sep 25, 2025, 12:00 AM | 1 min read

കൂറ്റനാട്

നാലുവർഷത്തിനിടെ തൃത്താല നിയമസഭാ മണ്ഡലത്തിൽ ഭൂമിയുടെ അവകാശികളായത്‌ 2,764 കുടുംബങ്ങൾ. ഇത്‌ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌. 2011 മുതൽ 2021 വരെയുള്ള 10 വർഷം കൊണ്ട് തൃത്താലയിൽ ആകെ നൽകിയ പട്ടയങ്ങളുടെ ഏതാണ്ട് ഒന്നര ഇരട്ടി പട്ടയങ്ങളാണ് കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നൽകിയത്. അക്കാലയളവിൽ നൽകിയത്‌ 1,165 പട്ടയങ്ങൾ മാത്രം. എം ബി രാജേഷ് ജനപ്രതിനിധിയായശേഷം പട്ടയം ലഭിക്കാത്ത പ്രശ്നം പലരും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിൽ ഇത് വാർത്തയായി. എം ബി രാജേഷ് സ്പീക്കർ ആയിരിക്കെ റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ റവന്യു സെക്രട്ടറി, കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച്‌ പട്ടയം നൽകുന്നതിന് തൃത്താലയിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. പട്ടിത്തറയിലെ കുഞ്ഞമ്പുനഗർ, കറുത്തേടത്ത് നഗർ, കരണപ്ര നഗർ, കാശാമുക്ക് നഗർ, ചാലിശേരിയിലെ കുന്നത്തേരി നഗർ, നാഗലശേരിയിലെ മണിയാരംകുന്ന് നഗർ, കപ്പൂരിലെ രാജീവ്‌ ദശലക്ഷം നഗർ എന്നിവിടങ്ങളിലെയെല്ലാം രേഖകൾ പരിശോധിച്ചു. റവന്യു വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പുവരുത്തി. സംസ്ഥാന സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന നയം കൂടി ചേർന്നപ്പോൾ കാര്യങ്ങൾ വേഗത്തിലായി. തുടർന്ന്, 2023 ജനുവരി ആറിന് മന്ത്രി കെ രാജൻ എത്തി തൃത്താലയിലെ ആദ്യ പട്ടയമേള നടത്തി. 344 പട്ടയങ്ങളാണ് അന്ന് നൽകിയത്. പിന്നീട്‌ മന്ത്രി എന്ന നിലയിൽ തദ്ദേശ വകുപ്പും പ്രത്യേക ഉത്തരവിറക്കി. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പുറമ്പോക്ക് ഭൂമിയിൽ അതത് കലക്ടർമാർക്ക് തീരുമാനം എടുക്കാനുള്ള അധികാരം ലഭിച്ചു. അതോടെ തൃത്താല മോഡൽ പട്ടയം മിഷൻ സംസ്ഥാനത്താകെ വ്യാപിപ്പിച്ചു. മണ്ഡലം കൈവരിച്ച ചരിത്ര നേട്ടത്തെക്കുറിച്ച്‌ മന്ത്രി എം ബി രാജേഷ്‌ ഫേസ്‌ബുക്കിൽ കുറിപ്പും ഇട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home