ad
Deshabhimani

"നാളത്തെ പഞ്ചായത്ത് ' 
വികസന സങ്കൽപ്പവുമായി പരിഷത്ത്​​

ശാസ്ത്രസാഹിത്യ പരിഷത്ത് വികസന സെമിനാർ എം കെ രാജേന്ദ്രൻ  ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 24, 2025, 12:09 AM | 1 min read

പാലക്കാട്

തദ്ദേശസ്ഥാപനങ്ങളിൽ ഇനിയുള്ള കാലം ഉണ്ടാകേണ്ട വികസന സങ്കൽപ്പത്തിന്​ രൂപംനൽകാനൊരുങ്ങി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. വികസന സങ്കൽപ്പം തയ്യാറാക്കാൻ വിപുലമായ വികസന ചർച്ചകൾക്കാണ്​ പരിഷത്ത് നേതൃത്വം നൽകുക. ജനകീയാസൂത്രണത്തിന്റെ 30 വർഷങ്ങൾക്കുശേഷം തദ്ദേശ സ്ഥാപനങ്ങളിലെ ഇതുവരെയുള്ള വികസനരേഖ പൊതുഇടങ്ങളിൽ ചർച്ചയ്​ക്കുവയ്​ക്കും. നാളത്തെ വികസന കാഴ്​ചപ്പാട് എന്താകണം, എന്താണ് വികസനം, എന്തല്ല വികസനം എന്നതാണ്​ ചർച്ചാവിഷയം. അതിനായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്, നഗരസഭകളിലെ വാർഡുകളിൽ ഫോക്കസ് ഗ്രൂപ്പുണ്ടാക്കി ചർച്ച ചെയ്​ത്​ അഭിപ്രായങ്ങൾ ക്രോഡീകരിക്കും. വികസന മാനിഫെസ്റ്റോ തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർ/രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർക്ക് കൈമാറും. പാലക്കാട് ഐആർടിസി ഗ്രാമകലയിൽ ചേർന്ന സെമിനാർ പരിഷത്ത്​​ വികസന സമിതി സംസ്ഥാന പരിശീലകൻ എം കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന സബ്​ കമ്മിറ്റി ചെയർപേഴ്സൺ സായ്​രാധ അധ്യക്ഷയായി. വികസന സമിതി കൺവീനർ മുഹമ്മദ് മൂസ ‘എന്താണ് വികസന മാനിഫെസ്റ്റോ’ അവതരിപ്പിച്ചു. എ ഹാറൂൺ, കെ ശ്രീനിവാസൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പ്രദോഷ്, കെ എസ് സുധീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സുനിൽകുമാർ സ്വാഗതവും പ്രസിഡന്റ്​ കെ എസ് നാരായണൻകുട്ടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home