ad
Deshabhimani

പ്രതിഷേധം കനത്തിട്ടും അനങ്ങാതെ 
കേന്ദ്രവും സംസ്ഥാനവും

റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത  അതിഥിത്തൊഴിലാളികൾ

റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത അതിഥിത്തൊഴിലാളികൾ

വെബ് ഡെസ്ക്

Published on Sep 26, 2026, 01:03 AM | 1 min read

പാലക്കാട്‌

റെയിൽവേയ്‌ക്കും യാത്രക്കാർക്കും ഉപകാരമില്ലാത്ത ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം കനക്കുമ്പോഴും അനങ്ങാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഡിവിഷൻ വിഭജന ഉത്തരവ്‌ ഇറങ്ങിയ ഉടൻ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഡിവൈഎഫ്‌ഐയാണ്‌ ആദ്യം രംഗത്തെത്തിയത്‌. ഒലവക്കോട്‌ റെയിൽവേ ഡിവിഷനുമുന്നിൽ പ്രകടനവും പൊതുയോഗവും നടത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി എം വിജിൻ ഡിവിഷണൽ മാനേജർക്ക്‌ നിവേദനവും നൽകി. ഡിആർഇയു ഉൾപ്പെടെ റെയിൽവേ ജീവനക്കാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്‌ച സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ കൂട്ടായ്‌മകളിലും വിഭജനത്തിനെതിരെ ബഹുജനരോഷം തിളച്ചു. ഒക്‌ടോബർ ഒന്നിന്‌ വിഭജനം പ്രാബല്യത്തിൽ വരുമെന്നാണ്‌ റെയിൽവേ ഉത്തരവിൽ പറയുന്നത്‌. നാടിന്റെ പ്രതിഷേധവും ആവശ്യങ്ങളും അംഗീകരിക്കാതെ സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യത്തിനുവേണ്ടി കേരളത്തെ അവഗണിക്കുകയാണ്‌ റെയിൽവേ. വിഷയത്തിൽ സർക്കാർ തലത്തിലെ ഇടപെടലും ആവശ്യമാണ്‌. എന്നാൽ കേന്ദ്രവുമായി ഒരു ആശയവിനിമയവും സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home