ad
Deshabhimani

പാലക്കാട്‌ ഡിവിഷൻ വിഭജനം

മുതലാളിമാർക്ക്‌ വീതം വയ്ക്കാൻ: എം വി ഗോവിന്ദൻ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Sep 26, 2026, 01:07 AM | 1 min read

പാലക്കാട്‌

റെയിൽവേ ഡിവിഷനുകൾ വിഭജിക്കുന്നത്‌ മുതലാളിമാർക്ക്‌ വീതം വയ്ക്കാൻ വേണ്ടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഷൊർണൂർ റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേയെ മുഴുവനായി വാങ്ങാൻ പ്രാപ്തിയുള്ള ഒരു മുതലാളിയും ഇന്ത്യയിലില്ല. അത്രയ്‌ക്ക്‌ വലിയ സന്പത്താണ്‌ റെയിൽവേയുടേത്‌. അതുകൊണ്ടാണ്‌ വെട്ടിമുറിക്കുന്നത്‌. ഓരോരോ കഷ്‌ണം ഓരോ മുതലാളിക്ക് കൊടുക്കുകയാണ്‌ ഉദ്ദേശ്യം. മംഗളൂരു മേഖലയെ വേർപെടുത്തുന്നതോടെ പാലക്കാട്‌ ഡിവിഷന്‌ വലിയ നഷ്‌ടമുണ്ടാവും. കർണാടകയുടെ താൽപ്പര്യത്തിനുവേണ്ടിയാണ്‌ ഏകപക്ഷീയ തീരുമാനം. സേലം ഡിവിഷനുവേണ്ടി ഒരുഭാഗം നേരത്തെ തന്നെ വെട്ടിമാറ്റി. കേരളത്തിന്റെ റെയിൽവേ വളർച്ചയ്ക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ബിജെപി ഒന്നുംചെയ്യാൻ തയ്യാറുമല്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക്‌ തറക്കല്ലിട്ട ശേഷം ഉപേക്ഷിച്ചു. കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കുകയല്ല യുഡിഎഫിന്റെ മുദ്രാവാക്യം. അവർക്കെല്ലാം അലങ്കോലമാവണം. എന്നാൽ മാത്രമേ അതിൽനിന്ന് വാരിക്കോരി എടുക്കാനാവു. ദേശീയപാത 66 വികസനത്തെ എതിർത്തവരാണ്‌ കോൺഗ്രസും – ലീഗും. ഒരൊറ്റ ഇഞ്ച് ഭൂമി കൊടുക്കില്ലെന്നാണ്‌ ലീഗുകാർ പറഞ്ഞത്‌. ഉമ്മൻചാണ്ടി പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന്‌ പറഞ്ഞ്‌ ഫയലും കൊണ്ട് ഡൽഹിക്ക്‌ പോയി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്‌ പദ്ധതി നടപ്പായത്‌. ഈ വർഷം അവസാനിക്കുമ്പോഴേക്ക് ദേശീയപാത വികസനം ഉദ്ദേശിച്ചതുപോലെ പൂർത്തിയാക്കാനാകും. പക്ഷേ നാലുമാസത്തെ യുഡിഎഫ് സർക്കാരിന്റെ താൽപ്പര്യം ദേശീയപാത എങ്ങനെയാണ് പൂർത്തിയാക്കാതിരിക്കുകയെന്നതാണ്. എല്ലാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാവട്ടെ എന്നാണ് വി ഡി സതീശൻ സർക്കാരിന്റെ താൽപ്പര്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home