ad
Deshabhimani

അഞ്ചുവർഷം, കണ്ണഞ്ചും മുന്നേറ്റം

‘സ‍ൗഖ്യം’ പകർന്ന്‌ ഹൃദയങ്ങളിൽ

നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം
avatar
സ്വന്തം ലേഖകൻ

Published on Aug 11, 2025, 01:00 AM | 2 min read

പാലക്കാട്

സ്വകാര്യ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സ‍ൗകര്യങ്ങളുമായി തലയുയർത്തി നിൽക്കുകയാണ്​ പാലക്കാട്​ ജില്ലാ ആശുപത്രി. എംആർഐ, സിടി സ്​കാൻ, കാത്ത്​ ലാബ്​ തുടങ്ങി മികച്ച സേവനങ്ങളുമായി പാവപ്പെട്ടവർക്ക്‌ സാന്ത്വനമേകുന്ന ആതുരാലയം. ആധുനിക സൗകര്യമുള്ള എംആർഐ സ്കാൻ 7.5 കോടി രൂപ ചെലവിട്ടാണ്‌​ സ്ഥാപിച്ചത്. കേന്ദ്രീകൃത ഓക്സിജൻ വിതരണവും നേട്ടങ്ങളുടെ പട്ടികയിലുണ്ട്​. നേത്ര പഠന ശസ്​ത്രക്രിയ വിഭാഗം തുടങ്ങിയത്​ മികവിന്റെ ഉദാഹരണമായി. പുതിയ എക്സ്‌റേ യൂണിറ്റ് സ്ഥാപിച്ച് 24 മണിക്കൂറും സേവനം ലഭ്യമാക്കി. കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്തി. മരുന്ന്, ലാബ് സൗകര്യം, വികലാംഗർക്ക് കൃത്രിമ ഉപകരണങ്ങൾ എന്നിവയും ഉറപ്പാക്കുന്നു. ഫർണിച്ചർ, ആശുപത്രി ഉപകരണങ്ങൾ, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കുടിവെള്ള വിതരണം, ശുചീകരണം, ബയോഗ്യാസ് പ്ലാന്റ്​, ശീതീകരണ ശൃംഖലയോടുകൂടിയ മോർച്ചറി, ഫിസിയോ തെറാപ്പി വാർഡ്​, ലിമ്പ് -ഫിറ്റിങ് സെന്ററിന് അസംസ്കൃത വസ്തുക്കൾ നൽകി വികലാംഗർക്ക് ചലനോപകരണങ്ങൾ നൽകുന്ന പദ്ധതി എന്നിവയും വികസനത്തിന്റെ മാതൃകകളാണ്​. ​3.5 കോടി ചെലവിൽ പുതിയ സിടി സ്കാൻ മെഷീൻ സ്ഥാപിച്ചു. ഈ ഭരണസമിതി കാലയളവിൽ രണ്ടുതവണ സർക്കാരിന്റെ ആർദ്രകേരളം പുരസ്കാരം നേടി.


പുതിയ കെട്ടിടം അടുത്തമാസം 
പൂര്‍ത്തിയാകും

ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം സെപ്തംബറോടെ പൂര്‍ത്തിയാകും. കിഫ്ബിയുടെ 126 കോടി രൂപ വിനിയോഗിച്ചാണ്‌ കെട്ടിടവും അനുബന്ധ സ‍ൗകര്യങ്ങളും ഒരുക്കുന്നത്‌. 99 കോടി രൂപ ചെലവിൽ 1,85,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലാണ് കെട്ടിടം. വിശാലമായ ഒപി, ഫാര്‍മസി, സ്ത്രീ-–പുരുഷ വാര്‍ഡുകള്‍, അത്യാധുനിക ലബോറട്ടറി, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്സ്, ലിഫ്റ്റ്, റാമ്പ് എന്നിവയുണ്ടാകും.


കരുതലായി സ്നേഹസ്പർശം

അശരണർക്ക്‌ താങ്ങാകുന്നതാണ്‌ സ്​നേഹസ്​പർശം പദ്ധതി. ഭീമമായ തുക ചെലവഴിച്ച് വൃക്ക മാറ്റിവച്ച് ജീവിതത്തിലേക്ക് മടങ്ങിവരുന്നവർക്ക് മരുന്നും പരിചരണവും ഉറപ്പാക്കാൻ​ ആവശ്യമായ പണം കണ്ടെത്താൻ തുടങ്ങിയതാണിത്‌​. മറ്റ് രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരും പദ്ധതിയിലുണ്ട്​. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്​ സഹകരണത്തോടെയാണ്​ പദ്ധതി. 2023-–24 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം മുതൽ കരൾ മാറ്റിവയ്‌യ്ക്കപ്പെട്ടവരെയും ഉൾപ്പെടുത്തി.


എച്ച്ഐവി ബാധിതർക്ക് പോഷകാഹാരം

ജില്ലാ ആശുപത്രിയിലെ എആർടി സെന്ററിൽ രജിസ്റ്റർ ചെയ്​ത എച്ച്ഐവി ബാധിതർക്ക് പോഷകാഹാര കിറ്റുകൾ നൽകുന്നു. ആറുമാസ ഇടവേളകളിലാണ്​ ഇത്​ നൽകുക. 4000000 രൂപയാണ്​ വർഷം ചെലവ്​.​ ആയിരത്തോളം പേർക്കാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home