പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിര്‍മാണോദ്ഘാടനം 31ന്
അത്യാഹിത വിഭാഗത്തിന് പുതിയ കെട്ടിടം

നിധിൻ ഇൗപ്പൻ
പാലക്കാട്
ജില്ലാ ആശുപത്രിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അത്യാസന്ന പരിചരണ വിഭാഗത്തിന് (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) പുതിയ കെട്ടിടം ഒരുങ്ങുന്നു. നിലവിലെ അത്യാഹിത വിഭാഗത്തിനുസമീപം എക്സ് റേ യൂണിറ്റിന് എതിർവശത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. 45 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായി 100 കിടക്കകളുള്ള ആധുനിക രൂപകൽപ്പനയോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. ഇതിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി വീണാജോര്‍ജ് ൩൧ന് നിര്‍വഹിക്കും. ഡയാലിസിസ്, കാത്ത് ലാബ്, പാമ്പ് കടിയേറ്റ് എത്തുന്നവർക്ക് അതിവേഗം പ്രത്യേക പരിചരണം, വാഹനാപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവർക്ക് ഉടൻ ചികിത്സ എന്നിവയ്‌ക്കാണ് പുതിയ യൂണിറ്റിൽ പ്രാധാന്യം നൽകുക. കൊച്ചി ആസ്ഥാനമായ ഇൻഫ്രാ സ്ട്രക്ച്ചർ കേരള ലിമിറ്റഡിനാണ് (ഇൻകെൽ)നിർമാണച്ചുമതല. പാലക്കാട് റോബിൻസൺ റോഡിലുള്ള പെർഫെക്റ്റ് എൻജിനിയേഴ്‌സ് എന്ന സ്ഥാപനമാണ് കരാറുകാർ. ശിലാസ്ഥാപത്തിനുമുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഹരിപ്രസാദ്, പിആർഒ അജിത്ത് എന്നിവരും ഒപ്പമുണ്ടായി. നിലവിൽ 127 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. ഇത് മാർച്ച് അവസാനം നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും.









0 comments