ഒറ്റപ്പാലത്ത് കൊന്നൊടുക്കിയത് 44 പന്നികളെ

ഒറ്റപ്പാലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അംഗീകൃത ഷൂട്ടർമാർ കൊന്നൊടുക്കിയ കാട്ടുപന്നികൾ
ഒറ്റപ്പാലം
നഗരസഭാ പരിധിയിൽ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ വേട്ടയിൽ 44 കാട്ടുപന്നികളെ കൊന്നൊടുക്കി. തോട്ടക്കര, മയിലുംപുറം, ചിനക്കത്തൂർ കാവ്, മീറ്റ്ന, പോസ്റ്റൽ ക്വാർട്ടേഴ്സ്, കിള്ളിക്കാവ്, കണ്ണിയംപുറം വായനശാല, കുമ്മാംപാറ, പനമണ്ണ സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ഷൂട്ടറായ അലി നെല്ലേങ്കരയുടെ നേതൃത്വത്തിലുള്ള സംഘം പന്നികളെ കൊന്നത്. ശനി വൈകിട്ട് ആറിന് തുടങ്ങിയ ദൗത്യം ഞായർ വൈകിട്ട് നാലിനാണ് അവസാനിച്ചത്. പിടികൂടിയ പന്നികളെ നഗരസഭയുടെ ട്രെഞ്ചിങ് ഗ്രൗണ്ടിൽ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. ഷൂട്ടർമാരായ ഫൈസൽ ഒടമല, മനോജ് മണലായ, ദേവകുമാർ വരിക്കത്ത്, ഇസ്മയിൽ താഴെക്കോട്, സാബു മങ്കട, മുജീബ് മണ്ണാർക്കാട്, മുഹമ്മദലി മണ്ണാർക്കാട്, വേലായുധൻ പെരിന്തൽമണ്ണ, വി ജെ തോമസ് തുടങ്ങിയവരും ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ സഹായികളും പ്രത്യേക പരിശീലനം ലഭിച്ച വേട്ടനായ്ക്കളും ദൗത്യത്തിലുണ്ടായിരുന്നു.










0 comments