ad
Deshabhimani

കഥകളുടെ കഥാകാരന്‌ നാടിന്റെ സ്‌മരണാഞ്ജലി

Mundur Krishnankutty

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഓർമസദസ്സ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 12:01 AM | 1 min read

മുണ്ടൂർ

ലോകോത്തര കഥകൾ മലയാളിക്ക്‌ സമ്മാനിച്ച പ്രിയ കഥാകാരൻ മുണ്ടൂർ കൃഷ്‌ണൻകുട്ടിക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റും യുവപ്രഭാത് വായനശാലയും ചേർന്ന്‌ സംഘടിപ്പിച്ച ഓര്‍മസദസ്സ്‌ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ലോക സാഹിത്യത്തിലെ മികച്ച കഥകള്‍ക്കൊപ്പം നില്‍ക്കുന്ന കഥകള്‍ മലയാളത്തിലുണ്ടെന്നും മുണ്ടൂർ കൃഷ്‌ണൻകുട്ടിയുടെ "മുണ്ടൂരിന്റെ മൂന്നാമതൊരാള്‍' കഥ ഇതിനുദാഹരണമാണെന്നും ബെന്യാമിൻ പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് ചെയര്‍മാന്‍ എസ് ശെല്‍വരാജന്‍ അധ്യക്ഷനായി. എം ബി മിനി അനുസ്മരണ പ്രഭാഷണം നടത്തി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ടി പി വേണുഗോപാലിന് വൈശാഖന്‍ സമ്മാനിച്ചു. സ്വരലയ സെക്രട്ടറി ടി ആര്‍ അജയന്‍ അവാര്‍ഡ് പുസ്തകം പരിചയപ്പെടുത്തി. വി പി ശശികുമാര്‍, ടി പി വേണുഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രാമദാസ്, ഗായിക ചിത്ര അരുണ്‍, കാസിം, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്‌ സി പി ചിത്രഭാനു, ഡോ. കെ പി മോഹനന്‍, എം കെ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനേജിങ്‌ ട്രസ്റ്റി പി ചന്ദ്രശേഖരന്‍ സ്വാഗതവും പി രഘുനാഥ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home