അറ്റകുറ്റപ്പണി തുടങ്ങി
മിഷൻ സോളാറുമായി വനംവകുപ്പ്

കഞ്ചിക്കോട് കൊട്ടാമുട്ടിയിൽ ഫെൻസിങ് അറ്റകുറ്റപണി നടത്തുന്ന വനപാലകർ
വാളയാർ
വന്യജീവി സംഘർഷം ലഘൂകരിക്കാനായി സർക്കാർ ആരംഭിച്ച പത്ത് മിഷനുകളിൽ മിഷൻ സോളാർ ഫെൻസിങ് ജില്ലയിലെ വനമേഖലകളിൽ ആരംഭിച്ചു. വനമേഖലയിലെ ഫെൻസിങ്ങുകൾക്ക് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നതാണ് പദ്ധതി. പ്രത്യേക പരിശീലനം നേടിയ വനപാലക സംഘമാണ് സോളർ, ഹാങ്ങിങ് ഫെൻസിങ്ങുകളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ വാളയാറിലും മലമ്പുഴയിലുമായി 30 കിലോമീറ്ററിലേറെ ഭാഗത്തെ ഫെൻസിങ് ഇതുവഴി വീണ്ടെടുത്തിട്ടു. ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരും വാച്ചർമാരും അടങ്ങുന്ന സംഘത്തെ നയിക്കുന്നത് സെക്ഷൻ ഫോറസ്റ്റർമാരാണ്. ജില്ലയിലെ എല്ലാ റേഞ്ചുകളിലും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള സർവേ നടപടികളും പുരോഗമിക്കുന്നുണ്ട്. നേരത്തെ ഫണ്ടില്ലാത്തതിനാലാണ് പലയിടത്തും അറ്റകുറ്റപ്പണി നടത്താതെ ഫെൻസിങ്ങുകൾ നശിച്ചത്. തുക വകയിരുത്താതെ വന്നതോടെ ഫെൻസിങ്ങുകളുടെ അറ്റകുറ്റപ്പണി മറ്റു സ്വകാര്യ ഏജൻസികളും ഏറ്റെടുക്കാതെ വന്നു. ഇതോടെയാണ് വിദഗ്ധരെ ഉപയോഗിച്ച് വനംവകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് തന്നെ പരിശീലനം നൽകിയത്.










0 comments