ad
Deshabhimani

പശ്ചിമേഷ്യൻ യുദ്ധം: കാർഷിക യന്ത്രോപകരണങ്ങളുടെ 
വില കുതിക്കുന്നു

പാലക്കാട് മംഗളം ടവറിലെ കാർഷിക ഉപകരണ വിപണന കേന്ദ്രത്തിൽ കെട്ടികിടക്കുന്ന ഉപകരണങ്ങൾ

പാലക്കാട് മംഗളം ടവറിലെ കാർഷിക ഉപകരണ വിപണന കേന്ദ്രത്തിൽ കെട്ടികിടക്കുന്ന ഉപകരണങ്ങൾ

വെബ് ഡെസ്ക്

Published on Apr 24, 2026, 12:25 AM | 1 min read

പാലക്കാട്

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി കാർഷിക ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിലയുരുന്നത്‌ കർഷകരെയും ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. പ്ലാസ്റ്റിക്, റബർ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വിലയാണ്‌ ഉയർന്നത്‌. മെയിൽ മഴ പെയ്താൽ ഉടൻ റബർ ടാപ്പിങ്‌ ആരംഭിക്കും. അതിന്‌ മുന്പ്‌ മരങ്ങളിൽ മഴ ഗാർഡുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് കർഷകർ. എന്നാൽ, റബർ പാൽശേഖരിക്കുന്ന പ്ലാസ്റ്റിക് ചിരട്ട, പോളിത്തീൻ ഷീറ്റ് എന്നിവയുടെ വില വർധിച്ചു. ക്രൂഡ് ഓയിലിൽനിന്ന് വേർതിരിക്കുന്ന നാഫ്തയിൽനിന്നാണ് പ്ലാസ്റ്റിക് നിർമാണം എന്നതാണ്‌ വിലക്കയറ്റത്തിന് കാരണം. ഒരു മാസത്തിനിടെ 30 മുതൽ 40 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. ഒരു മാസം മുന്പ്‌ 176 രൂപ കിലോ വിലയുണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റിന്‌ ൨൧൫ രൂപയായി. ചിരട്ടയ്‌ക്ക്‌ ൧൮ൽ നിന്ന് ൨൮ രൂപയായും പ്ലാസ്റ്റിക് കയറിന് ൬൦ൽ നിന്ന് ൮൦ രൂപയായും 500 രൂപ വിലയുണ്ടായിരുന്ന ക്യാൻ, സ്പ്രേയർ എന്നിവയ്‌ക്ക് ൭൦൦ രൂപയായും ൭൮൦ രൂപയായിരുന്നു ൩൦ മീറ്റർ ഹോസിന്‌ ൧൨൦൦ രൂപയായും വർധിച്ചു. പ്ലാസ്റ്റിക്ക്‌ ബക്കറ്റുകൾ,കപ്പുകൾ, കവറുകൾ, പാത്രങ്ങൾ എന്നിവക്കും പൊള്ളുന്ന വിലയാണ്. സ്റ്റോക്കുകൾ തീരുന്നതും പുതിയ ലോഡുകൾ എത്താതിരിക്കുന്നതും വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ ചെറുകിട പ്ലാസ്റ്റിക് വ്യവസായ യൂണിറ്റുകൾ പലതും പൂട്ടലിന്റെ വക്കിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home