ad
Deshabhimani

ചെട്ടിവേലയിൽ മനംനിറഞ്ഞ്‌ മണ്ണാർക്കാട്

അരകുറുശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായ ചെട്ടിവേല
വെബ് ഡെസ്ക്

Published on Mar 05, 2026, 02:00 AM | 1 min read

മണ്ണാർക്കാട്

വർണശബളമായ ചെട്ടിവേലയോടെ അരകുറുശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം സമാപിച്ചു. വിവിധ ദേശങ്ങളിൽനിന്നുള്ള ദേശവേലകളും വാദ്യമേളങ്ങളും ചെട്ടിവേലയ്ക്ക് മാറ്റുകൂട്ടി. പകൽ മൂന്നുമുതൽ നാലുവരെ യാത്രാബലിക്കും താന്ത്രിക ചടങ്ങുകൾക്കുംശേഷം നാലിന് നെല്ലിപ്പുഴയിൽനിന്ന്‌ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാൻമാരെ ആനയിക്കുന്ന ചെട്ടിവേല തുടങ്ങി. ദേവസ്വം വേല, എതിർപ്പണം, പാറപ്പുറം, തോരാപുരം, ചേലേങ്കര, വടക്കുമണ്ണം ദേശവേലകൾ അണിനിരന്നു. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ്‌ കെ സി സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം പുരുഷോത്തമൻ, ട്രഷറർ എം എസ് വിജയൻ, എൻ ഷംസുദ്ദീൻ എംഎൽഎ, സ്ഥാനീയ ചെട്ടിയാൻമാർ എന്നിവർ സാംസ്കാരിക ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. തുടർന്ന് ദീപാരാധനയും ആറാട്ടും ഉണ്ടായി. 21 പ്രദക്ഷിണത്തിനുശേഷം കൊടിയിറക്കത്തോടെ പൂരമഹോത്സവത്തിന് സമാപനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home