നാടെങ്ങും മഹിളാ അസോസിയേഷൻ ആഭിമുഖ്യത്തിൽ വനിതാദിനാചരണം
പോരാടാം തുല്യതയ്‌ക്കായി

മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മണ്ണാർക്കാട് മണ്ഡലത്തിൽനടന്ന വനിതാ സംഗമം സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ജനാധിപത്യ മഹിളാ അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ സംഘടനകൾ ചേർന്ന് സാർവദേശീയ മഹിളാദിനം ആചരിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലായിരുന്നു പരിപാടി. റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ലിംഗവിവേചനത്തെ ചെറുക്കുക, തുല്യതയ്‌ക്കായി പോരാടുക, ജീവനോപാധികൾക്കുമേലുള്ള കടന്നാക്രമണം പ്രതിരോധിക്കുക, ബദലിനായി പൊരുതുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. കർഷക സംഘം, കെഎസ്‌കെടിയു, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ, വനിതാ സാഹിതി എന്നീ സംഘടനകൾ പങ്കെടുത്തു.
മണ്ണാർക്കാട് മണ്ഡലത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ, തരൂരിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഷീജ, ഒറ്റപ്പാലത്ത് മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, ചിറ്റൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സരിത, മലമ്പുഴയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം പത്മിനി, ഷൊർണൂരിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി സരള, പാലക്കാട്ടിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ബിനുമോൾ, കോങ്ങാട്ടിൽ കെ ശാന്തകുമാരി എംഎൽഎ, നെന്മാറയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്‌ണ,
ആലത്തൂരിൽ കെഎസ്‌കെടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളവല്ലി, തൃത്താലയിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ശോഭന പ്രസാദ്, പട്ടാമ്പിയിൽ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ അജില എന്നിവർ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ
വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാദിന ജില്ലാ ഉദ്ഘാടനം ആലത്തൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. മികച്ച പ്രവർത്തനം കാഴ്ചവച്ച ഐസിഡിഎസ് ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കണ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹരിത സുഭാഷ്, ഗിരിജ രാജൻ, പി എം കലാധരൻ, സി പ്രസാദ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ, വനിതാ സംരക്ഷണ ഓഫീസർ ടി ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ രമ, ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ ടി വി മിനിമോൾ, ആലത്തൂർ സിഡിപിഒ ടി ബിന്ദു, കെ ശരണ്യ എന്നിവർ സംസാരിച്ചു.
ആലത്തൂർ
ജില്ലാ സാക്ഷരതാ മിഷൻ ആലത്തൂരിൽ സംഘടിപ്പിച്ച വനിതാ ദിനാചരണവും സാക്ഷരതാ മിഷൻ പരിപാടികളായ നവചേതന, ചങ്ങാതി, ബ്രെയിൽ, സാക്ഷരതാ പദ്ധതികളുടെ ജില്ലാ ഉദ്ഘാടനവും കെ ഡി പ്രസേനൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹരിത സുഭാഷ്, വൈസ് പ്രസിഡന്റ് ആർ വിനോദ്, സ്ഥിരം സമിതി ചെയർപേഴ്സൺ കെ മണികണ്ഠൻ, പഞ്ചായത്തംഗം പത്മ പ്രസാദ്, പി വി പ്രശാന്ത്, ആർ സന്തോഷ്, ഒ വിജയൻ, കെ വിജയൻ, പി വി പാർവതി, ജില്ലാ കോ–ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, കല എന്നിവർ സംസാരിച്ചു.
പാലക്കാട്
സർക്കാർ ജീവനകാരുടെയും അധ്യാപരുടെയും നേതൃത്വത്തിൽ വനിതാ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ‘സ്ത്രീ, നീതി, പദവി, സുരക്ഷ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ ശാന്തകുമാരി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എഫ്എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗം പി പ്രീതി, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ കെ ബേബി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഗീത എന്നിവർ സംസാരിച്ചു. എഫ്എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വഗതവും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ജിഷ നന്ദിയും പറഞ്ഞു.
യാത്രകൾ കളറാക്കി വനിതാ ജീവനക്കാര്‍
വനിതാ ദിനം ആനന്ദമാക്കി കെഎസ്‌ആർടിസി വനിതാ ജീവനക്കാരുടെ ഉല്ലാസ യാത്ര. കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ വനിതാ സബ്‌കമ്മിറ്റിയാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസത്തിലൂടെ കൊച്ചിയിലേക്ക് വിനോദയാത്ര നടത്തിയത്. ജില്ലയിലെ നാല് യൂണിറ്റുകളിലെ 40 ജീവനക്കാർ യാത്രയിൽ പങ്കെടുത്തു. ഞായർ രാവിലെ ആറിന് പാലക്കാട് ഡിപ്പോയിൽനിന്ന് പുറപ്പെട്ട യാത്ര കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ് ഉദ്‌ഘാടനം ചെയ്തു. ആലുവയിൽനിന്ന് മെട്രോ, തൃപ്പൂണിത്തുറ കൊട്ടാരം, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മറൈൻ ഡ്രൈവ്, പുതുവൈപ്പിൻ ബീച്ച് എന്നിങ്ങനെയായിരുന്നു യാത്ര. കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറുള്ളപ്പോൾ മറ്റൊന്നും നോക്കിയില്ലെന്ന് നേതൃത്വം നൽകിയ വനിതാ കമ്മിറ്റി സംസ്ഥാന കൺവീനർ ടി പി കെ സുമതി പറഞ്ഞു.











0 comments