ad
Deshabhimani

ആൾക്കടലായ് ആലത്തൂർ

ആരവങ്ങൾ സാക്ഷി

ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ ആലത്തൂരിൽ സ്വീകരിക്കുന്നു.  കെ ഡി പ്രസേന്നൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു എന്നിവർ സമീപം         /ഫോട്ടോ: ശരത് കൽപ്പാത്തി

ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ ആലത്തൂരിൽ സ്വീകരിക്കുന്നു. കെ ഡി പ്രസേന്നൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു എന്നിവർ സമീപം /ഫോട്ടോ: ശരത് കൽപ്പാത്തി

avatar
സ്വന്തം ലേഖകൻ

Published on Feb 17, 2026, 01:38 AM | 1 min read

ആലത്തൂർ

പുഴകൾ ചേർന്നൊരു കടലായതുപോലെ ആയിരങ്ങൾ ഒഴുകി ആലത്തൂർ ആൾക്കടലായി. "ലൈഫ് ഒരുക്കിയ സർക്കാരിന് സല്യൂട്ട് നൽകാൻ, കാവലായ കരുതലിന് കരംപകരാൻ അന്തിച്ചൂടിനെ തോൽപ്പിച്ച് അവരെത്തി. വിണ്ണിൽ മുഷ്ടിചുരുട്ടി "തുടരട്ടെ’ എന്നുറക്കെ പറഞ്ഞ് ആവേശത്തോടെ എം വി ഗോവിന്ദൻ നയിച്ച വടക്കൻ മേഖലാ ജാഥയെ വരവേറ്റു. ആലത്തൂർ മൈതാനത്തൊരുക്കിയ വേദിയിൽ വൈകിട്ട് അഞ്ചിന് നടന്ന സ്വീകരണത്തിൽ മൂന്നുമുതൽ ജനങ്ങളെത്തി. മണ്ഡലാതിർത്തിയായ മേലാർകോട് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പൊന്നുക്കുട്ടൻ ജാഥാ ക്യാപ്റ്റനെ വരവേറ്റു. സ്വീകരണ കേന്ദ്രത്തിൽ എൽഡിഎഫ്‌ മണ്ഡലം ചെയർമാൻ കെ രാമചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷൻ, കെ ഡി പ്രസേനൻ എംഎൽഎ, മണ്ഡലം കമ്മിറ്റി കൺവീനർ സി ഭവദാസൻ, വി രാധാകൃഷ്ണൻ (സിപിഐ എം), അലി കുന്നങ്കാട് (സിപിഐ), കൃഷ്ണൻ (കേരള കോൺഗ്രസ് എം), എസ് ഗോപി (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), അഡ്വ. എ കെ മുഹമ്മദ് റാഫി (എൻസിപി ), ശ്രീകുമാർ (കേരള കോൺഗ്രസ് സ്‌കറിയ) എന്നിവർ ഹാരാർപ്പണം നടത്തി. വിവിധ മേഖലകളിൽ വിജയം നേടിയവരെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home