ad
Deshabhimani

എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ

മനംനിറഞ്ഞ്

മണ്ണുക്കാട് പാലം

മണ്ണുക്കാട് പാലം

avatar
എസ്‌ നന്ദകുമാർ

Published on Feb 13, 2026, 12:51 AM | 1 min read

​പാലക്കാട്‌

ഇടതുപക്ഷത്തിന്‌ മാത്രം വളക്കൂറുള്ള മലമ്പുഴയുടെ മണ്ണ്‌. കഴിഞ്ഞ അഞ്ചുവർഷവും നിരവധി വികസനപ്രവർത്തനത്തിനാണ്‌ മണ്ഡലം സാക്ഷിയായത്‌. ഗ്രാമീണറോഡുകൾ ഉന്നതനിലവാരത്തിലാക്കി. മലന്പുഴ ഉദ്യാനത്തിൽ 75.66 കോടി ചെലവിട്ട്‌ നവീകരണം പുരോഗമിക്കുന്നു. ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ അകത്തേത്തറ നടക്കാവ്‌ റെയിൽവേ മേൽപ്പാലം (50 കോടി) പ്രവൃത്തി അവസാനഘട്ടത്തിൽ. മലന്പുഴ റിങ്‌റോഡും പാലവും (40 കോടി) പണി നടക്കുന്നു. പ്രവൃത്തി തുടരുന്നതും പ‍ൂർത്തിയാക്കിയതുമായ നിരവധി പദ്ധതികൾ വേറെയും.


വിസ്മയിപ്പിക്കും മാറ്റം

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒട്ടനവധി വികസന പ്രവർത്തനമാണ് മണ്ഡലത്തിൽ പൂർത്തിയാക്കിയത്. പലതിന്റെയും പണികൾ പുരോഗമിക്കുന്നു. ചിലത്‌ ഉടൻതന്നെ ആരംഭിക്കും. 75.66 കോടി ചെലവിട്ട് നവീകരിക്കുന്ന മലമ്പുഴ ഉദ്യാനം, റിങ്‌ റോഡ്, അകത്തേത്തറ മേൽപ്പാലം, എലപ്പുള്ളി താലൂക്ക് ആശുപത്രി എന്നിവയെല്ലാം ഉദാഹരണങ്ങൾ മാത്രം.

-എ പ്രഭാകരൻ എംഎൽഎ


പ്രധാന പദ്ധതികൾ

■ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് -മൂപ്പന റോഡ് (21 കോടി) നിർമാണം പുരോഗമിക്കുന്നു ■ പുതുശേരി പഞ്ചായത്തിൽ 16 കോടി ചെലവിൽ വാളയാർ കനാലുകളുടെ 
 നവീകരണം ■ 9 കോടി മുടക്കി വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന മണ്ണുക്കാട് പാലം നിർമിച്ചു ■ പുതുപ്പരിയാരത്ത് മുട്ടിക്കുളങ്ങര -– കമ്പ റോഡ് നവീകരിച്ചു(4 കോടി) ■ 5 കോടി ചെലവിട്ട്‌ പാറ -–പൊള്ളാച്ചി പാത നവീകരിച്ചു ■ കൊടുന്പ്‌ പാളയം പാലം നിർമാണം (6 കോടി) ■ മലമ്പുഴ ഐടിഐക്ക്‌ 12 കോടി വിനിയോഗിച്ച്‌ കെട്ടിടം ■ കഞ്ചിക്കോട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നുകോടി രൂപയിൽ 
 കെട്ടിടനിർമാണം പൂർത്തിയാകുന്നു ■ എലപ്പുള്ളി താലൂക്ക്‌ ആശുപത്രി കെട്ടിടം (17.5 കോടി) ■ വട്ടപ്പാറ ആറ്റുപതി ഉന്നതി റോഡിന് രണ്ടുകോടി(പുതിയ ബജറ്റിൽ 
 ഒരു കോടി കൂടെ അനുവദിച്ചിട്ടുണ്ട്) ■ കഞ്ചിക്കോട്– മലമ്പുഴ റോഡ്, കല്ലേപ്പുള്ളി –- നരകംപുള്ളി റോഡ് 
 നാലരക്കോടി വീതം ചെലവിട്ട്‌ നിർമാണം പുരോഗമിക്കുന്നു ■ മേനോൻപാറ–ചുള്ളിമട റോഡ്‌ (5 കോടി), തേനാരി -–കൊച്ചിൻ ഫ്രണ്ടി
 യർ റോഡ് (3.5 കോടി) എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home