ad
Deshabhimani

ഒഴുകിപ്പരന്ന്‌ ഒറ്റപ്പാലം

ക‍ൂടെയെന്നും 
ചേർന്നവർ

ഒറ്റപ്പാലത്ത് ജാഥയെ സ്വീകരിക്കാനെത്തിയവർ
avatar
സ്വന്തം ലേഖകൻ

Published on Feb 16, 2026, 01:29 AM | 1 min read

ഒറ്റപ്പാലം

ചിനക്കത്തൂർ പൂരത്തിനുമുന്പുള്ള മറ്റൊരു ആൾപ്പൂരമായി എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥാ വരവേൽപ്പ്‌. ആനയും പൂക്കാവടിയും വാദ്യോപകരണങ്ങളും മുത്തുക്കുടകളും വെടിക്കെട്ടും ബാൻഡ്‌സംഘവും ആവേശമേറ്റി. ലെക്കിടി കിള്ളിക്കുറുശി കുഞ്ചൻ നമ്പ്യാർ സ്മാരകം കലാപീഠം വിദ്യാർഥികളുടെ തുള്ളൽ, മോഹിനിയാട്ടം, കഥകളി വേഷങ്ങളുമുണ്ടായിരുന്നു. ഒറ്റപ്പാലം അർബൻ ബാങ്കിനുസമീപം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പ്രേംകുമാർ എംഎൽഎ, എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗം എം ഹംസ, സിപിഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി പി വിജയകുമാർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്‌ ടി സുനിൽ എന്നിവർ ജാഥയെ സ്വീകരിച്ചു. പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് തുറന്ന വാഹനത്തിൽ ജാഥാക്യാപ്റ്റനെ ആനയിച്ചു. പൊതുയോഗത്തിൽ കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ എസ് കൃഷ്ണദാസ് സ്വാഗതവും എൽഡിഎഫ് ഒറ്റപ്പാലം മണ്ഡലം കൺവീനർ ടി സുനിൽ നന്ദിയും പറഞ്ഞു. ജാഥാംഗങ്ങളെ ചിനക്കത്തൂർ പൂരത്തിന്റെ പ്രതീകമായ കുതിരക്കോലം നൽകിയാണ് വരവേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home