യാത്രാക്കുരുക്കിന്റെ വാടാനാംകുറുശി ഉടൻ പഴങ്കഥയാകും. ഇവിടെ മേൽപ്പാലം ഉയർന്നു. പണി അന്തിമ ഘട്ടത്തിലാണ്. കിഫ്‌ബിയിൽ 32.49 കോടി മുടക്കിയാണ് പദ്ധതി.
കുരുക്കഴിയും

വാടാനാംകുറുശി റെയിൽവേ മേൽപ്പാലം
പി കെ സുമേഷ്
Published on Mar 19, 2026, 12:00 AM | 1 min read
പാലക്കാട്–-ഗുരുവായൂര്‍ പാതയിലെ കുരുക്കാണ് വാടാനാംകുറുശി റെയില്‍വേ ഗേറ്റ്. രാവിലെ ആറിനും രാത്രി പത്തിനുമിടയില്‍ പലതവണ ഗേറ്റ് അടയ്‌ക്കും. യാത്ര സുഗമമാക്കാൻ ഇവിടെ മേൽപ്പാലം ഉയർന്നു. നിർമാണം അന്തിമഘട്ടത്തിൽ. കിഫ്ബിയിൽ 32.49 കോടി ചെലവിട്ടാണ് പ്രവൃത്തി. മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. പാലംപണിക്ക് 2016-ലാണ് കിഫ്ബിയുടെ അനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജനുവരി 23ന് നിർമാണോദ്ഘാടനം നിർവഹിച്ചു. റെയിൽവേയുടെ മെല്ലെപ്പോക്ക് നയവും പ്രളയവും കോവിഡ് മഹാമാരിയുമാണ് പദ്ധതി വൈകിപ്പിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പാലം യാഥാർഥ്യമാകുകയാണ്. 680 മീറ്റർ നീളത്തിൽ രണ്ടുവരി റോഡും ഒരുവശം നടപ്പാതയുമാണ്. 10.15 മീറ്ററാണ് വീതി. ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളുടെ പണിയും പൂർത്തിയായി.










0 comments