ad
Deshabhimani

ഇനി കളി 
മാറും

ഗ്ര‍ൗണ്ടെല്ലാം കിടിലനാകും

നിർമാണം പുരോഗമിക്കുന്ന മരുതറോഡ് പഞ്ചായത്ത് മൈതാനം

നിർമാണം പുരോഗമിക്കുന്ന മരുതറോഡ് പഞ്ചായത്ത് മൈതാനം

avatar
എസ്‌ നന്ദകുമാർ

Published on Mar 31, 2026, 12:12 AM | 1 min read

പുതുശേരി

"അടുത്ത വർഷം ഈ മൈതാനത്ത് ഗ്യാലറിയടക്കം സജീവമാകും. ഇനി തണലിൽ ഇരുന്ന് കളി കാണാം' ഏകലവ്യ ക്രിക്കറ്റ് ടീമിന്റെ ഓൾ കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ്‌ ഉദ്ഘാടനത്തിന്‌ പോളിടെക്നിക് കോളേജ് മൈതാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി എ പ്രഭാകരന്റെ വാക്കായിരുന്നു ഇത്. ഇന്ന്‌ ഇവിടെ നിർമാണം തുടങ്ങി. നാലുകോടി ചെലവിലാണ്‌ പോളി മൈതാനം നവീകരിക്കുന്നത്. മലമ്പുഴ മണ്ഡലത്തിലെ നിരവധിയിടങ്ങളിലാണ്‌ കളിക്കളം ഒരുങ്ങുന്നത്‌. മൂന്ന്‌ കോടി ചെലവിൽ നിർമിക്കുന്ന മരുതറോഡ് ടെക്നിക്കൽ സ്കൂൾ മിനി സ്റ്റേഡിയം, 1.5 കോടി ചെലവിൽ നിർമിക്കുന്ന കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ സ്റ്റേഡിയം, ഒരുകോടി ചെലവിൽ നവീകരിക്കുന്ന മരുതറോഡ് പഞ്ചായത്ത് മൈതാനം, പടലിക്കാട് ജിഎൽപി സ്കൂൾ ഗ്രൗണ്ട് നവീകരണം എന്നിവയുടെ പണികൾ പുരോഗമിക്കുകയാണ്. ഏഴുകോടി ചെലവിൽ മലമ്പുഴയിൽ വരുന്ന ഫുട്ബോൾ മൈതാനത്തിന്റെ നിർമാണം തുടങ്ങി. അകത്തേത്തറയിലെ ക്രിക്കറ്റ് മൈതാനത്തിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്‌. ഖൊ ഖൊ ഗ്രാമം എന്നറിയപ്പെടുന്ന കൊട്ടേക്കാട് പടലിക്കാട് സ്കൂൾ മൈതാനം നിരവധി വിഭാഗത്തിലെ മത്സരങ്ങൾക്ക് വേദിയാകാനടക്കം ഉപകരിക്കുന്ന രീതിയിലാണ്‌ നിർമിക്കുന്നത്‌. ക്രിക്കറ്റ്, ഫുട്ബോൾ, ഓട്ടമത്സരം എന്നിവയ്‌-ക്ക്‌ പ്രാധാന്യം നൽകുന്ന മൈതാനങ്ങളാണ് മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒരുങ്ങുന്നത്‌. കായികതാരങ്ങൾക്കായി കൂടുതൽ മൈതാനങ്ങൾ ഒരുക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് എൽഡിഎഫ് സ്ഥാനാർഥി എ പ്രഭാകരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home