ad
Deshabhimani

കെഎസ്‌ആർടിസി സ‍ൗജന്യയാത്ര

ടിക്കറ്റ് ഫ്രീ, പക്ഷേ ബസില്ല!

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 10, 2026, 01:15 AM | 1 min read

പാലക്കാട്‌

പതിനഞ്ചു മുതൽ സ‍ൗജന്യയാത്രയാണെന്ന്‌ പറഞ്ഞ്‌ സ്‌ത്രീകളെല്ലാരും കൂടെ കെഎസ്‌ആർടിസിയിൽ കയറാൻ നിൽക്കേണ്ട. സ‍ൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമാണ്‌. അതാണെങ്കിലോ ജില്ലയിൽ വളരെ കുറവും. കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക്‌ യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര ജില്ലയിൽ പേരിന്‌ മാത്രമാകുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന്‌ ആകെയുള്ളത്‌ 53 ഓർഡിനറി സർവീസ്‌ മാത്രമാണ്‌. 20 ഓർഡിനറി സർവീസാണ്‌ മണ്ണാർക്കാട്‌ ഡിപ്പോയിൽനിന്ന്‌ തുടങ്ങുന്നത്‌. ഇ‍ൗ സർവീസുകൊണ്ട്‌ ജില്ലയിലെ മറ്റുഭാഗങ്ങളിലുള്ളവർക്ക്‌ ഒരു ഉപകാരവുമില്ല. പാലക്കാട്‌ ഡിപ്പോയിൽനിന്ന്‌ നൂറിലധികം സർവീസ്‌ നടത്തുന്നുണ്ടെങ്കിലും 22 എണ്ണം മാത്രമാണ്‌ ഓർഡിനറി. ചിറ്റൂർ ഡിപ്പോയിൽനിന്ന്‌ ആകെയുള്ളത്‌ ഒരു ഓർഡിനറി മാത്രം. വടക്കഞ്ചേരിയിൽ പത്തെണ്ണവും. കണക്കുകൾ നോക്കിയാൽ അഞ്ചിലൊന്ന്‌ യാത്രക്കാർക്ക്‌ പോലും സ‍ൗജന്യയാത്ര ഉപകാരപ്പെടില്ലെന്ന്‌ മാത്രമല്ല ജില്ലയിലെ പ്രധാന റോഡുകളിലൂടെ ഓടുന്ന മിക്ക ബസുകളിലും സ‍ൗജന്യം ലഭിക്കില്ല. നിലവിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ മൂന്നിലൊന്നും സൂപ്പർഫാസ്റ്റും സൂപ്പർ ക്ലാസുകളുമാണ്. സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനാവില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യയാത്ര പ്രായോഗികമല്ല. സ്വിഫ്റ്റിന് കീഴിലെ ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല. ജില്ലയിൽ 1,100 സ്വകാര്യ ബസാണ്‌ സർവീസ്‌ നടത്തുന്നത്‌. 250 ബസാണ്‌ കെഎസ്‌ആർടിസി സർവീസ്‌ നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home