ad
Deshabhimani

പ്രതീക്ഷിച്ച വിധി: 
സുധാകരന്റെ മക്കൾ

കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെ മക്കളായ അഖിലയും അതുല്യയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്ത് വരുന്നു

കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെ മക്കളായ അഖിലയും അതുല്യയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്ത് വരുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 12:55 AM | 1 min read

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതീക്ഷിച്ച വിധിയാണ്‌ ഉണ്ടായതെന്ന്‌ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്‌. അതുപോലെത്തന്നെ വിധി പറഞ്ഞു. അയാൾ മരിക്കുന്നതുവരെ പേടിതന്നെയാണ്‌. വിധിയിൽ ആശ്വാസമുണ്ടെങ്കിലും സങ്കടം ഇപ്പോഴുമുണ്ട്‌. അച്ഛൻ, അമ്മ, മുത്തശ്ശി എന്ന സുരക്ഷിതത്വം ഇല്ലാതായത്‌ വലിയ സങ്കടംതന്നെയാണ്‌. അത്‌ എന്തായാലും മായില്ല. പ്രതി ഒരുതരി വേദനപോലും അനുഭവിച്ചിട്ടില്ല. അയാളുടെ മുഖഭാവത്തിന്‌ ഒരു മാറ്റവുമില്ല. പ്രതിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ല. പുറത്തിറങ്ങിയാൽ കൊല്ലുമെന്നറിയാം. പുറത്തെവിടെയെങ്കിലും അയാളുടെ മുഖസാദൃശ്യമുള്ളവരെ കാണുമ്പോൾ ഭയമാണ്‌. ജയിൽ ചാടുമോ എന്നും പേടിയുണ്ടെന്ന്‌ അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home