Deshabhimani

പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് 36 വർഷം കഠിനതടവ്‌

imprisonment

നൗഷാദ്

വെബ് ഡെസ്ക്

Published on Sep 25, 2026, 12:00 AM | 1 min read

പാലക്കാട്‌

പതിനൊന്നു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 36 വർഷം കഠിനതടവും 2,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പിരായിരി മാപ്പിളക്കാട് പന്തപ്പുലാക്കൽ വീട്ടിൽ നൗഷാദി (50) നെയാണ്‌ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്‌. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ടര വർഷം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ കുട്ടിക്ക്‌ അധിക ധനസഹായത്തിനും വിധിയായി. 2024 ജനുവരി, ഏപ്രിൽ മാസങ്ങളിലാണ്‌ കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക്‌ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂർ ആണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്‌. എസ്‌സിപിഒ കലാധരൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. എഎസ്‌ഐ സതി, സിപിഒ സബിത എന്നിവർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home