Deshabhimani

വീടുകൾ തകർന്നു

heavy rain

പറക്കുളം ലാല്‍ നഗറില്‍ രാധയുടെ വീട് മഴയില്‍ തകര്‍ന്ന നിലയില്‍

വെബ് ഡെസ്ക്

Published on Oct 25, 2026, 12:07 AM | 1 min read

വടക്കഞ്ചേരി

പൊളിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ചുവരിടിഞ്ഞ് മറ്റൊരു വീട് തകർന്നു. കുന്നേങ്കാട്ടിൽ വടക്കഞ്ചേരി സ്വദേശി വിജിത്ത്‌ വാടകയ്‌ക്ക് താമസിക്കുന്ന വീടാണ്‌ തകർന്നത്‌. ശനി പകൽ 11 നായിരുന്നു അപകടം. വിജിത്തിന്റെ ഭാര്യ രേഷ്മയും മൂന്ന് കുട്ടികളും വീടിന്റെ പുറത്തായതിനാൽ രക്ഷപ്പെട്ടു. ഇവർ താമസിക്കുന്ന വീടിന്റെ സമീപത്തെ വീട് രണ്ട് ദിവസംമുമ്പ് മേൽക്കൂര പൊളിച്ചുമാറ്റി ചുവർ മാത്രം നിർത്തിയിരുന്നു. ഈ ചുവരാണ് തകർന്നുവീണത്.

പുതുപ്പരിയാരം

കഴിഞ്ഞ രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. പുതുപ്പരിയാരം പാറക്കുളം ലാൽ നഗറില്‍ രാധയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്‌. രാധയും ഭര്‍ത്താവ് കലാധരനും പുറത്തുപോയ സമയത്താണ് സംഭവം. പുതുപ്പരിയാരം വില്ലേജ് 2 ഓഫീസർ വി ബിനു, വില്ലേജ് അസിസ്റ്റന്റ്‌ മോഹൻദാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home