വൃക്ഷവല്‍ക്കരണ ക്യാമ്പയിനുമായി ഹരിത കേരളം മിഷൻ

പാലക്കാട്
ഹരിത കേരളം മിഷന്റെ ‘ഒരു തൈ നടാം' വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ആയിരം പനവിത്തുകള്‍ നട്ടു. ജൂണ്‍ അഞ്ച് മുതല്‍ ആരംഭിച്ച പരിപാടിയിൽ സെപ്തംബര്‍ 30നുളളിൽ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഗവ. വിക്ടോറിയ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് പനവിത്തുകള്‍ ശേഖരിച്ച് ഹരിത കേരളം മിഷന് നല്‍കിയത്. പാലക്കാട് നഗരത്തിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് അധ്യക്ഷനായി. സ്ഥിരം സമിതി അംഗം പി സ്മിതേഷ്, കൗണ്‍സിലര്‍ സെലീന ബീവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ പി സെയ്‌തലവി, ബ്ലോക്ക് കോ–ഓര്‍ഡിനേറ്റര്‍ റഷീദ്, ക്ലീന്‍സിറ്റി മാനേജര്‍ പി മണി പ്രസാദ്, വിക്ടോറിയ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഡയറക്ടര്‍ ആശ എന്നിവര്‍ സംസാരിച്ചു.








0 comments