പ്രവാസികൾ പ്രതിഷേധിച്ചു

പാലക്കാട്
പ്രവാസികളെ ദുരിതത്തിലാക്കുന്ന കേന്ദ്ര– സംസ്ഥാന സർക്കാർ നടപടികളിൽ പ്രവാസികൾ പ്രതിഷേധിച്ചു. ഓണമായിട്ടും പ്രവാസി പെൻഷൻ കുടിശ്ശിക തീർക്കാതെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിലും സീസൺ സമയങ്ങളിൽ ഗൾഫ് സെക്ടറിൽ അനിയന്ത്രിത വിമാന നിരക്ക് ഏർപ്പെടുത്തി പ്രവാസികളെ കൊള്ളയടിക്കുന്ന കമ്പനികളെ നിയന്ത്രിക്കാത്ത കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുമായിരുന്നു പ്രതിഷേധം. കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി വി കെ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി സെയ്‌തലവി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദിനി മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം എ പി അഷ്‌റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം എ നാസർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി ഖുറൈശി നന്ദിയും പറഞ്ഞു.










0 comments