ad
Deshabhimani

രണ്ടാംഘട്ടം 10 ലക്ഷം 90 ദിവസത്തിനകം കൈമാറും

മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 
അടിയന്തര സഹായം കൈമാറി

അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി യൂസഫിന്റെ ഭാര്യ പി വി കദീജക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അടിയന്തര ധനസഹായം ചെയർമാൻ കൂട്ടായി ബഷീർ കൈമാറുന്നു
വെബ് ഡെസ്ക്

Published on Aug 19, 2025, 02:00 AM | 1 min read

പാലക്കാട്

മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ഒറ്റപ്പാലം പാറയ്ക്കൽ വീട്ടിൽ യൂസഫിന്റെ കുടുംബത്തിന് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അടിയന്തര ധനസഹായം കൈമാറി. ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ യൂസഫിന്റെ ഭാര്യ പി വി കദീജയ്ക്കാണ്‌ ൨൫,൦൦൦ രൂപ വീട്ടിലെത്തി കൈമാറിയത്‌. ബാക്കി തുകയായ പത്തുലക്ഷം രൂപ ൯൦ ദിവസത്തിനകം കൈമാറുമെന്ന് ചെയർമാൻ കുടുംബത്തെ അറിയിച്ചു. മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ സമീർ ഖാൻ, ജില്ലാ കമ്മിറ്റി അംഗം ഒ എം ബാബു, താഹിർ കൽമണ്ഡപം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം സ്മിത, അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശശിധരൻ, മത്സ്യ തൊഴിലാളി ക്ഷേമനിധി ഓഫീസർ സുജിത് എന്നിവർ സംസാരിച്ചു. കഴിഞ്ഞ നാലിനാണ്‌ യൂസഫ് മരിച്ചത്. ഭാര്യയും മൂന്ന്‌ പെൺകുട്ടികളുമടങ്ങുന്നതാണ് യൂസഫിന്റെ കുടുംബം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home