ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം

തരൂരിൽ ആവേശത്തുടക്കം

DYFI District Conference

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

avatar
പ്രത്യേക ലേഖകൻ

Published on Jun 27, 2026, 12:00 AM | 1 min read

ആലത്തൂർ

യുവതയുടെ കരുത്തും ആവേശവും സമരവീര്യവുമായ ഡിവൈഎഫ്‌ഐയുടെ ജില്ലാ സമ്മേളനത്തിന്‌ തരൂരിൽ ആവേശത്തുടക്കം. അനശ്വര രക്തസാക്ഷി പുഷ്‌പൻ നഗറിൽ(തരൂർ പാറയ്‌ക്കൽപ്പറമ്പ്‌ പിപിഎം ഹാൾ) ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. ആർ ജയദേവൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി പൊന്നുക്കുട്ടൻ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഷാജിർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ആർഷോ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി ചെന്താമരാക്ഷൻ, ടി എം ശശി, ഏരിയ സെക്രട്ടറി സി ഭവദാസൻ, കെ ഡി പ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു. ടി പി ഷഫീക്ക് രക്തസാക്ഷി പ്രമേയവും പി കെ ഷിബി കൃഷ്ണ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എം രൺദീഷ്‌ കണക്കും അവതരിപ്പിച്ചു. ആർ ജയദേവൻ, പി കെ ഷിബി കഷ്ണ, പി മുനീർ, പി ദിനനാഥ്‌ എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. മറ്റ്‌ കമ്മിറ്റികൾ: പ്രമേയം – പി വി രതീഷ്‌, ഷാജ്‌ മോഹൻ, എ എൻ നീരജ്‌, രാധിക. ക്രഡൻഷ്യൽ– എസ്‌ ഷക്കീർ, ശ്രീരാജ്‌, അഭിഷേക്‌, ശ്രീജിത്‌. മിനുട്‌സ്‌ – എ കെ ഷാനിബ്‌, ശ്രുതി, ശാലിനി, രാഹുൽ ദാസ്‌. വെള്ളിയാഴ്‌ച ഗ്രൂപ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ശനിയാഴ്‌ച രാവിലെ പ്രവർത്തന റിപ്പോർട്ട്‌, സംഘടനാ റിപ്പോർട്ട്‌ എന്നിവയിലുള്ള ചർച്ചയ്‌ക്ക്‌ മറുപടിയും പുതിയ കമ്മിറ്റിതെരഞ്ഞെടുപ്പും നടക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണവുമുണ്ടാകും. വൈകിട്ട്‌ പ്രകടനവും ആലത്തൂർ ദേശീയ മൈതാനിയിലെ വി എസ്‌ അച്യുതാനന്ദൻ നഗറിൽ പൊതുയോഗവും നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home