ad
Deshabhimani

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: ആലോചിച്ചുറപ്പിച്ച 
കച്ചവടം: പിണറായി

PINARAYI VIJAYAN PRESS MEET
വെബ് ഡെസ്ക്

Published on Jul 05, 2026, 06:21 AM | 2 min read

കണ്ണൂർ : വിഴിഞ്ഞം തുറമുഖ കന്പനിയിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരിക്കൈമാറ്റത്തിൽ മുൻകൂറായി ആലോചിച്ചുറപ്പിച്ച കച്ചവട രീതിയാണ്‌ നടന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ. അനുമതിയില്ലാത്ത കൈമാറ്റ വിഷയത്തിൽ നടപടിയെടുക്കേണ്ടത്‌ തുറമുഖ, നിയമ, ധനവകുപ്പുകൾ ആലോചിച്ചാണ്‌. ഇ‍ൗ വകുപ്പെല്ലാം മുഖ്യമന്ത്രിതന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. അവിടെയാണ്‌ സംശയം ഉയരുന്നതെന്നും വിഴിഞ്ഞം തുറമുഖ കന്പനിയിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരിക്കൈമാറ്റത്തിൽ മുൻകൂറായി ആലോചിച്ചുറപ്പിച്ച കച്ചവട രീതിയാണ്‌ നടന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ. അനുമതിയില്ലാത്ത കൈമാറ്റ വിഷയത്തിൽ നടപടിയെടുക്കേണ്ടത്‌ തുറമുഖ, നിയമ, ധനവകുപ്പുകൾ ആലോചിച്ചാണ്‌. പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കന്പനിക്ക്‌ എങ്ങനെ ധൈര്യം ലഭിച്ചു. ജൂലൈ രണ്ടിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇറക്കിയ പത്രക്കുറിപ്പിൽ വളരെ ലാഘവത്തോടെയാണ്‌ കാര്യങ്ങളെ കണ്ടത്‌. അദാനി കന്പനി, അതീവ ഗുരുതരമായ കരാർ ലംഘനം നടത്തിയിട്ടും അതിനെതിരെ നിയമോപദേശം തേടുമെന്നാേ നിയമനടപടി എടുക്കുമെന്നോ മുഖ്യമന്ത്രി പറയുന്നില്ല.

49 ശതമാനം ഓഹരി കൈമാറ്റം ചെയ്യുന്നതായി അദാനിയുടെ അറിയിപ്പ് വന്നതിനാൽ, അതിനെതിരെ നടപടി വേണമെന്ന്‌ സെബിയോട്‌ സർക്കാർ ആവശ്യപ്പെടണം. ഇക്കാര്യത്തിലും സർക്കാർ മ‍ൗനംപാലിക്കുന്നു. എല്ലാ നടപടിയിലും ദുരൂഹത കാണാം. സംസ്ഥാന സർക്കാരിന്‌ ഒരുവിലയും കൽപ്പിക്കാതെ കന്പനിക്ക്‌ തോന്നും പോലെ കാര്യങ്ങൾ ചെയ്യാൻ എങ്ങനെ സാധിച്ചു. സംസ്ഥാന സർക്കാർ വിഴിഞ്ഞത്ത്‌ പണം നിക്ഷേപിച്ചിട്ടുണ്ട്‌. അതിനാല്‍ കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നുണ്ടോ എന്ന കടുത്ത ആശങ്കയാണ്‌ ഉയരുന്നത്‌. വിമാനത്താവളവും തുറമുഖവും അദാനിക്ക്‌ തീറെഴുതുന്ന, അദാനി–മോദി കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിച്ചത്‌ രാഹുൽ ഗാന്ധിയാണ്‌. കെ സി വേണുഗോപാലും ഇതിനെതിരെ പ്രതികരിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലേതുപോലെ കേരളത്തിൽ നടക്കില്ലെന്ന്‌ വേണുഗോപാലിന്‌ പറയേണ്ടി വന്നു. അദാനി കന്പനിക്ക്‌ ബിജെപി സർക്കാരിൽനിന്നും കിട്ടുന്നതുപോലത്തെ പരിഗണന കേരളത്തിലും കിട്ടി. കോൺഗ്രസ്‌ നേതൃത്വം പറഞ്ഞുവയ്‌ക്കുന്നതും അദാനിക്കായി വഴിവിട്ട ഇടപെടൽ നടന്നുവെന്നുതന്നെയാണ്‌. ഇ‍ൗ നീക്കങ്ങളെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവായി മാറുന്ന നില ഉപേക്ഷിച്ച്‌ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുന്ന നടപടികളിലേക്ക്‌ സംസ്ഥാന സർക്കാർ അടിയന്തരമായി കടക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.


സെബിക്ക്‌ കത്തെഴുതി കണ്ണൂർ വിഴിഞ്ഞം തുറമുഖ കന്പനിയിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരിക്കൈമാറ്റത്തിൽ സുതാര്യത പാലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ സെബിക്ക്‌ (സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ) കത്തെഴുതി. ഓഹരി കൈമാറ്റം സുതാര്യമാകണമെന്നാണ്‌ സെബി നിയമം. എല്ലാ കാര്യങ്ങളും സെബിയെ അറിയിക്കണം. പൊതുതാൽപ്പര്യത്തിനും ദേശീയ സുരക്ഷയ്‌ക്കും വിരുദ്ധമായ കാര്യങ്ങളാണ്‌ ഇപ്പോൾ നടന്നതെന്ന് കത്തിൽ പറഞ്ഞിട്ടുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന സർക്കാർ ജാഗ്രത കാണിക്കാത്തതിനാലാണ് കത്തെഴുതിയത്‌. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടസ്ഥാവകാശം കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിവേണം. ഓഹരിക്കൈമാറ്റത്തിനും നിയന്ത്രണമുണ്ട്‌. മുൻകൂർ അനുമതി നേടുക എന്നത്‌ സാങ്കേതികത്വം മാത്രമല്ല. കൈമാറ്റം എന്തിനെന്ന്‌ പരിശോധിക്കാൻ സർക്കാരിന്‌ അവകാശമുണ്ട്‌. ഇതെല്ലാം ലംഘിച്ചാണ്‌ അദാനി കന്പനി മുന്നോട്ടുപോകുന്നത്‌. 2015ലെ സെബി റെഗുലേഷൻസ്‌ 30 പ്രകാരം അദാനി കന്പനി, സെബിക്ക്‌ നൽകിയ അപേക്ഷയും മാനദണ്ഡം പാലിച്ചല്ല. ചട്ടവും നിയമവും പരിശോധിച്ചാലും അദാനിയുടെ ആവശ്യം നിലനിൽക്കില്ല. അദാനി കന്പനിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വഴിവിട്ട്‌ സഹായംനൽകുമോ എന്നാണ്‌ ഇനി അറിയേണ്ടതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home