ad
Deshabhimani

3 മാസമായി പ്രവാസി പെൻഷനില്ല

pravasi penssion
avatar
സ്വന്തം ലേഖകൻ

Published on Jul 05, 2026, 06:37 AM | 1 min read

തിരുവനന്തപുരം : ഒരു ലക്ഷത്തോളം പ്രവാസികള്‍ക്ക് ക്ഷേമപെൻഷൻ മുടങ്ങിയിട്ട്‌ മൂന്നുമാസം. മാസം 35 കോടി വീതം ആകെ 105 കോടി രൂപയാണ്‌ കുടിശ്ശിക. 3000 രൂപ മുതൽ 7000 രൂപവരെയാണ്‌ പെൻഷൻ. സംസ്ഥാന സർക്കാർ പണം അനുവദിച്ചതിനാൽ 10 വർഷത്തിനിടെ മാർച്ച്‌ വരെ ഒരു മാസംപോലും പെൻഷൻ മുടങ്ങിയിരുന്നില്ല.

തിരുവനന്തപുരത്തെ ഹെഡ്‌ ഓഫീസിലും കോഴിക്കോടും കൊച്ചിയിലുമുള്ള റീജിയണൽ ഓഫീസുകളിലെയും മലപ്പുറത്ത്‌ ലെയ്‌സൺ ഓഫീസിലെയും ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളവും മുടങ്ങി. കോൺഗ്രസ്, ലീഗ് തർക്കംകാരണം പുതിയ ഡയറക്ടർ ബോർഡും രൂപീകരിച്ചില്ല. സിഇഒ, ഫിനാൻസ്‌ ഓഫീസർ തസ്‌തികകളിലെ നിയമനം നടത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. ​യുഡിഎഫ്‌ സർക്കാർ, ബജറ്റിലും പ്രവാസി ക്ഷേമബോർഡിനെ പൂർണമായും അവഗണിച്ചു. പുതിയ സിഇഒയ്‌ക്ക്‌ ചുമതല നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല. ഫിനാ3 മാസമായി പ്രവാസി പെൻഷനില്ലൻസ്‌ ഓഫീസറെയും നിയമിച്ചില്ല. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളും ഇതോടെ പ്രതിസന്ധിയിലായി. ചികിത്സാ സഹായത്തിന് ലഭിച്ച മുന്നൂറോളം അപേക്ഷകളിലും വിവാഹ ധനസഹായത്തിനുള്ള അഞ്ഞൂറോളം അപേക്ഷകളിലും തീരുമാനമില്ല.

പതിനയ്യായിരത്തോളം പെന്‍ഷന്‍ അപേക്ഷകളും കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശനാണ്‌ പ്രവാസി ക്ഷേമവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്. മുൻ യുഡിഎഫ്‌ സർക്കാരുകളിൽ ലീഗിനായിരുന്നു വകുപ്പ്‌. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് രൂപീകരിക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്‌. എന്നാൽ, ലീഗ്‌ ഇതിനെ എതിർക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home