വി ഡി സതീശൻ – അദാനി ഡീലിന്റെ ഭാഗമാണ് സ്വകാര്യവൽക്കരണ നീക്കം
കേരളത്തെ വിൽക്കാനുള്ള നീക്കങ്ങൾക്കെതിരെ അണിനിരക്കണം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലെ പ്രതിനിധികൾ
ആലത്തൂർ
കേരളത്തിന്റെ മണ്ണും വിണ്ണും പൊതുമുതലും സ്വകാര്യ മേഖലയ്‌ക്ക് വിറ്റഴിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അണിനിരക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്പൂർണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണ് സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനവും ധവളപത്രവും ബജറ്റും. കേരളം കടക്കെണിയിലാണെന്ന പ്രചാരണം നടത്തിയാണ് സ്വകാര്യവൽക്കരണത്തിന് കളമൊരുക്കുന്നത്. എന്നാൽ വി ഡി സതീശൻ – അദാനിയുടെ ആളുകളുമായുള്ള കൂടിക്കാഴ്‌ചയുടെ ഭാഗമായ ഡീലാണ് സ്വകാര്യവൽക്കരണ നീക്കം. ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞു. ഭൂപരിഷ്‌കരണം 2.0യിലൂടെ കോർപറേറ്റുകൾക്ക് ഭൂമി കൈമാറാനാണ് ശ്രമം. സൗജന്യ ചികിത്സാ പദ്ധതിക്ക് ബജറ്റിൽ തുക വെട്ടിക്കുറച്ചു. ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പദ്ധതിയും ആരോഗ്യ രംഗത്തെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്നതാണ്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ പ്രഖ്യാപനം കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ തുടർച്ചയാണ്. കോർപറേറ്റ് മൂലധനത്തിന്റെ കുത്തൊഴുക്കിന് കേന്ദ്രസർക്കാർ ഒരുക്കിയ പരവതാനിയെ വി ഡി സതീശൻ കേരളത്തിലേക്കും വലിച്ചിടുകയാണെന്നും പ്രമേയം പറയുന്നു.











0 comments