ad
Deshabhimani

അടിപൊളി കള്ളും, കിടിലൻ കറിയും

കൊടുമ്പ് ഓലശേരി കള്ള്ഷാപ്പ്
വെബ് ഡെസ്ക്

Published on Aug 03, 2025, 01:00 AM | 1 min read

എസ്​ നന്ദകുമാർ

കഞ്ചിക്കോട്​

പാലക്കാടൻ ഷാപ്പുകളിലെ കള്ളും കിടിലൻ കറികൾക്കും എന്നും ഇഷ്​ടക്കാരേറെയാണ്​. നല്ല എരിവും ഉപ്പും പുളിയും മസാലയും നിറഞ്ഞ കറികളും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളുംകൊണ്ട് ഭക്ഷണപ്രേമികളുടെ പ്രിയയിടമാണ്​ കള്ളുഷാപ്പുകൾ. പാലക്കാടിന്റെ അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിൽനിന്നടക്കം നിരവധിയാളുകളാണ് തമിഴ്​നാട്ടിൽനിന്ന് ദിവസവും ഷാപ്പിലെ കള്ളും കറിയും കൂട്ടാനായി എത്തുന്നത്​. തമിഴ്‌നാട്ടിൽ കള്ളുചെത്ത്​ നിരോധിച്ചതോടെയാണ്​ പാലക്കാട്ടിലേക്കുള്ള ഇവരുടെ ഒഴുക്ക്​ തുടങ്ങിയത്​. രുചിയാസ്വാദകരുടെ എണ്ണംകൂടിയതോടെ ജില്ലയിലെ നാടൻകള്ളുഷാപ്പുകളെല്ലാം മുഖംമിനുക്കി ഇപ്പോൾ അടിപൊളിയായിരിക്കുകയാണ്​. തെങ്ങ്‌, പന, മുന്തിരിക്കള്ള്‌ എന്നിവയ്​ക്കുപുറമേ, ബീഫ്‌, മുയൽ, താറാവ്‌, ചിക്കൻ, കപ്പ, വിവിധതരം മീനുകൾ എന്നിവ മിക്ക ഷാപ്പുകളിലും ലഭ്യമാണ്​. തെങ്ങിൻ തോപ്പുകൾ, നെൽപ്പാടങ്ങൾ, ചെറിയ കനാലുകൾ എന്നിവയോട് ചേർന്ന് പ്രകൃതിയോട് ഇണങ്ങിയുള്ള ഷാപ്പുകളിലെല്ലം വൻ തിരക്കാണ്​. കുടുംബസമേതം എത്തുന്നവർക്ക് പ്രത്യേക ഇരിപ്പിടങ്ങൾതന്നെ പലയിടത്തും ഒരുക്കിയിട്ടുണ്ട്. കൊടുവായൂർ കാർഗിൽ, കൊല്ലങ്കോട്‌ നെന്മേനി, കല്യാണപ്പേട്ട ബിജുവിന്റെ ഷാപ്പ്‌, ഓലശേരി എന്നിങ്ങനെ നിരവധി ഷാപ്പുകളിൽ സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങാണ്​. ഞായറാഴ്ചകളിൽ മലമ്പുഴ, കൊല്ലങ്കോട്‌, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കായി എത്തുന്ന സഞ്ചാരികൾ ഭക്ഷണം കഴിക്കാനും കള്ളിന്റെ രുചി അറിയാനുമായി ഷാപ്പുകളിൽ എത്തുന്നുണ്ട്​. ഇതുകൂടാതെ കേരള ലോട്ടറിക്കും തമിഴ്​നാട്ടുകാർക്കിടയിൽ പ്രിയമേറെയാണ്​. അതിർത്തി ചെക്ക്​പോസ്റ്റുകളായ വാളയാർ, ഗോപാലപുരം, വേലന്താവളം, മീനാക്ഷിപുരം എന്നിവിടങ്ങളിലിപ്പോൾ കേരള ലോട്ടറിക്ക്​ ആവശ്യക്കാരേറെയാണ്​. പാലക്കാട്ടും മറ്റ്​ ജില്ലകളിലുമെത്തി കൂട്ടത്തോടെ ലോട്ടറി വാങ്ങിപ്പോകുന്ന തമിഴ്​നാട്ടുകാരുമുണ്ട്​. തമിഴ്​നാട്ടിൽ ലോട്ടറി നിരോധിച്ചതിനുപിന്നാലെയാണ്​ അവിടെ കേരള ലോട്ടറിക്ക്​ ആവശ്യക്കാരേറിയത്​.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home