ശുചിത്വം, സുന്ദരം

നിധിൻ ഇൗപ്പൻ
പാലക്കാട് മാലിന്യക്കൂനയിൽ മനംമടുത്തും ദുർഗന്ധത്താൽ വലഞ്ഞും കഴിഞ്ഞ നാളുകൾക്ക് വിട. കൊടുന്പ് പഞ്ചായത്തിലെ കൂട്ടുപാത നിവാസികൾക്ക് ഇപ്പോൾ സമാധാനവും വൃത്തിയുമുള്ള ജീവിതം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ മുഖംതിരിച്ചപ്പോൾ ഇവർക്ക് തുണയായത് സംസ്ഥാന സർക്കാർ. ഇരുപതുവർഷത്തിലേറെയായി അടിഞ്ഞുകിടന്ന മാലിന്യമലയാണ് നീക്കിയത്. പാലക്കാട് നഗരസഭയുടെ കുപ്പത്തൊട്ടിയായിരുന്നു കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ട്. മാലിന്യസംസ്‌കരണത്തിന് നഗരസഭാ ഭരണസമിതി ഒന്നും ചെയ്‌തില്ല. ജനരോഷം ഉയർന്നിട്ടും പ്രദേശവാസികൾ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയിട്ടും ഭരണസമിതി അനങ്ങിയില്ല. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളാണ്(2024 നവംബറിൽ തുടങ്ങി ആറുമാസം) ഇവിടം സുന്ദരമാക്കിയത്. വിവിധ ഘട്ടങ്ങളിലായി ബയോമൈനിങ് ഫലപ്രദമായി നടപ്പാക്കി. മന്ത്രി എം ബി രാജേഷിന്റെ മുൻകെെയിലാണ് പ്രവർത്തനം.








0 comments