print edition ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോ അറസ്‌റ്റിൽ

ബ്രസീലിയ : സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോ അറസ്‌റ്റിൽ. കേസിൽ 27 വർഷത്തെ തടവുശിക്ഷ അടുത്ത ദിവസം ആരംഭിക്കാനിരിക്കെയാണ് ബോൾസനാരോയെ അറസ്‌റ്റ് ചെയ്‌തത്.
ബോൾസനാരോ രക്ഷപെട്ടേക്കാമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദേശപ്രകാരമാണ് അറസ്‌റ്റ്. തടവുശിക്ഷ ഒഴിവാക്കാനായി ബ്രസീലിലെ വിദേശരാജ്യങ്ങളുടെ എംബസിയിൽ ബോൾസനാരോ രാഷ്‌ട്രീയ അഭയം തേടിയേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ബോൾസനാരോയെ മുൻകൂറായി അറസ്‌റ്റ് ചെയ്‌തത്. 2022ലെ തെരഞ്ഞെടുപ്പ് ഫലം കലാപത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ബോൾസനാരോയ്‌ക്ക് തടവുശിക്ഷ വിധിച്ചത്.








0 comments