കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി സ്വദേശി സരസു തോലേരി ചൂരക്കാട് വയൽ നിടുംകുനി സരസു (58) ആണ് മരിച്ചത്. ഒരുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ: വരിയൻ. അമ്മ: കല്യാണി. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, സുരേഷ്ബാബു, പ്രദീപൻ, രാജൻ, രജനി.








0 comments