സി ബി സി വാര്യരെ അനുസ്മരിച്ചു

പാലക്കാട്
മുൻ എംഎൽഎയും അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായിരുന്ന സി ബി സി വാര്യരെ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ പുരസ്കാരവും വിതരണം ചെയ്‌തു. കെഎസ്എഫ്ഇ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസിക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയവരെ അനുമോദിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി മണികണ്ഠൻ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സുരേഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എ കാജാഹുസൈൻ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷൈമ, ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ജി ജനാർദനൻ, അപ്രൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ സുനിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി സജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ കെ അബിത നന്ദിയും പറഞ്ഞു.









0 comments