Deshabhimani

ജനമനസ്സ്‌ കീഴടക്കി പൊന്നുക്കുട്ടൻ

By-election

എൽഡിഎഫ്‌ സ്ഥാനാർഥി വി പൊന്നുക്കുട്ടൻ ചിറ്റിലഞ്ചേരി കോട്ടേക്കുളത്ത് വോട്ട് അഭ്യർഥിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 12:00 AM | 1 min read

ആലത്തൂർ

‘വികസനമെന്നത് വെറും വാക്കല്ലെന്ന് തെളിയിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തല്ലാതെ മറ്റൊരിടത്തും ഞങ്ങൾ നിൽക്കില്ല. നിവർന്നുനിൽക്കാൻ നേരോടെ നടക്കാൻ നെഞ്ചുറപ്പോടെ ജീവിക്കാൻ പ്രാപ്തമാക്കിയ ഹൃദയപക്ഷത്തിന് കൂടുതൽ വോട്ട് സമാഹരിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം’– മേലാർകോട്ടിലെത്തിയ വി പൊന്നുക്കുട്ടന്‌ ജനങ്ങളുടെ ഉറപ്പ്‌. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടൻ മേലാർകോട് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. കടുത്ത ചൂടിനെ അവഗണിച്ചും നിരവധിപേർ സ്ഥാനാർഥിക്ക്‌ പിന്തുണയുമായെത്തി. മുദ്രാവാക്യം വിളികളോടെ ഹാരമണിയിച്ച് ആബാലവൃദ്ധം സ്ഥാനാർഥിയെ സ്വീകരിച്ചു. അതിരാവിലെ മേലാർകോട് കാട്ടുത്തെരുവിൽനിന്ന്‌ ആരംഭിച്ച പര്യടനം രാത്രി കടമ്പിടിയിൽ സമാപിച്ചു. സമാപന സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ കെ കുശലകുമാരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി കെ ഷിബി കൃഷ്ണ, വൈസ് പ്രസിഡന്റ്‌ കെ ശ്രീജിത്ത്, നെന്മാറ ബ്ലോക്ക് സെക്രട്ടറി ആർ രാഹുൽ, എൻസിപി എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി ടി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ ജലീൽ, കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി അംഗം എ കെ അനിൽകുമാർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home