ഉപതെരഞ്ഞെടുപ്പ്
പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

പാലക്കാട്
ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഏഴ് വാർഡുകളിലേക്ക് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്‌ച വൈകിട്ട് അവസാനിക്കും. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ, മലന്പുഴ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ 24–ാം വാർഡ്, പട്ടഞ്ചേരി, ശ്രീകൃഷ്‌ണപുരം, കരിന്പ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എല്ലായിടത്തും എൽഡിഎഫ് പ്രചാരണം ഉൗർജിതമാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, കെ എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്, കെ ശാന്തകുമാരി എന്നിവർ വിവിധ വാർഡുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് വെള്ളിയാഴ്‌ച വൈകിട്ട് ചിറ്റിലഞ്ചേരി കടന്പിടിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. ഏഴ് വാർഡുകളിലും എൽഡിഎഫ് പ്രചാരണം അവസാനഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടന്റെ പ്രചാരണ പരിപാടി വ്യാഴാഴ്‌ച മേലാർകോട് പഞ്ചായത്തിലായിരുന്നു.








0 comments