"സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്തക ചർച്ച

പുരോഗമന കലാസാഹിത്യ സംഘം മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തുന്നു
മണ്ണാർക്കാട്
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ "സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്തക ചർച്ച നടത്തി. പുരോഗമന കലാസാഹിത്യസംഘം മണ്ണാർക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജി പി രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ ജയദേവൻ പുസ്തകംപരിചയപ്പെടുത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ടി രാമകൃഷ്ണൻ. പി എം ആർഷോ, മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, കെ കെ രാജൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ, മേഖലാ സെക്രട്ടറി കെ സന്തോഷ്, പ്രസിഡന്റ് ടി കെ സുനിൽ, ഷാലി അബൂബക്കർ, ഡോ. ടി പി ശിഹാബുദ്ദീൻ, സി കെ ജയശ്രീ, മണികണ്ഠൻ പൊറ്റശേരി എന്നിവർ സംസാരിച്ചു.










0 comments