ബെഫി അവകാശദിനം ആചരിച്ചു

പാലക്കാട്
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അവകാശദിനം ആചരിച്ചു. പൊതുമേഖലാ ബാങ്കുകളിൽ നിയമനം നടത്തുക, അപ്രന്റീസ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക് സ്ഥിരജീവനക്കാർക്ക് ആനുപാതികമായ കൂലി നൽകുക, സാമൂഹ്യസുരക്ഷാ പദ്ധതികൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദിനാചരണം. പാലക്കാട് കാനറാ ബാങ്കിനുസമീപം സംഘടിപ്പിച്ച സായാഹ്ന ധർണ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ രാമദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി പ്രവീൺ, രാജു, വി പി ഷീന, ധനേഷ്, സുൽഫിക്കർ, ജയേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ ഘോഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ശിവകുമാർ നന്ദിയും പറഞ്ഞു.










0 comments