കുടുംബത്തിന് സർക്കാർ ധനസഹായം നൽകും

തൃശൂർ
രാം നാരായണന്റെ കൊലപാതകം അത്യന്തം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ . മലയാളികൾക്ക് അപമാനകരമായ സംഭവമാണ് നടന്നത്. രാം നാരായണന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. പത്തുലക്ഷത്തിൽ കുറയാതെ സംഖ്യ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ അറിയിക്കും. സഹായധനം അർഹരുടെ കൈകളിൽ എത്തുമെന്ന് ഉറപ്പുവരുത്തും. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കലക്ടർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാംനാരായണന്റെ ഭാര്യ ലളിതയും മക്കളും കുടുംബവും ഞായറാഴ്‌ച തൃശൂരിലെത്തി. മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അവർക്ക് ആശയക്കുഴപ്പമുണ്ടായി. കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി സർക്കാർ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.









0 comments