ആഹ്ലാദപ്പൂമുഖത്ത്...

എസ് നന്ദകുമാർ
Published on Nov 18, 2025, 12:01 AM | 1 min read
പുതുശേരി
പേടിയില്ലാതെ, സമാധാനമായി ഉറങ്ങാമെന്ന സന്തോഷത്തിലാണ് പുതുശേരി പഞ്ചായത്ത് കൊളയക്കോട് മാണിക്യനും കുടുംബവും. മാണിക്യൻ, ഭാര്യ ദൈവാനി എന്നിവർക്ക് ഒന്നരവർഷംമുന്പാണ് വീട് കിട്ടിയത്. കണ്ണിന് അസുഖമാണ് മാണിക്യന്. ഹൃദ്‌രോഗിയായ സഹോദരി രാജമ്മാളും ഇവർക്കൊപ്പമുണ്ട്. സർക്കാർ പെൻഷനാണ് ഇവരുടെ ഏക ആശ്രയം. 470 ചതുരശ്ര അടിയിലാണ് വീട്. സാധാരണക്കാരുടെ വീടെന്ന ആഗ്രഹം സാധ്യമാക്കിയ എൽഡിഎഫ് സർക്കാരിന് നന്ദി പറയുകയാണ് പുതുശേരി സ്വദേശി സരോജിനി. ഭർത്താവ് മരിച്ചശേഷം കൂലിപ്പണിയെടുത്ത് മക്കളെ വളർത്തി. മകൻ ബാബു കല്യാണം കഴിഞ്ഞശേഷം മറ്റൊരിടത്തേക്ക് താമസംമാറി. പിന്നീട് ഇളയ മകനായ സുഭാഷും സരോജിനിയുമായിരുന്നു പഴയ കൂരയിൽ താമസം. അയൽപ്പക്കത്ത് പുതിയ വീടുകൾ ഉയരുമ്പോൾ സ്വന്തം വീടെന്ന ആഗ്രഹം ഒടുവിൽ ലൈഫ് മിഷനിലൂടെ സാധിച്ചു. മകൻ സുഭാഷ് ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.










0 comments