മയക്കുമരുന്ന് ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ

പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്ന് ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ. സിക്കിം ഗ്യാൽഷിങ് ലിങ്‌ഷോം ഉപ്പെർറ്റിക്ലെക് സ്വദേശി സാഷി ഹാങ് സുബ്ബ(22) ആണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ശൗചാലയത്തിനരികിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളുടെ ബാഗിൽനിന്ന് 63.607 ഗ്രാം ട്രമാഡോൾ ക്യാപ്‌സ്യൂൾ കണ്ടെടുത്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അജു പി ഷാജി, സിഇഒമാരായ രജിത്, അഷ്കർ, സുധീഷ്, തൗഫീക്ക്, അനീഷ്, ഹരികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ ആനന്ദ്, ആർപിഎഫ് എസ്ഐ വി കെ ബിനോയ് കുരിയൻ, എഎസ്ഐ സജി അഗസ്റ്റിൻ, കെ വി ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.











0 comments