ad
Deshabhimani

പോക്‌സോ കേസിൽ 5 വർഷം തടവും 50,000 പിഴയും

രമേഷ്
വെബ് ഡെസ്ക്

Published on Jul 16, 2026, 02:00 AM | 1 min read

പാലക്കാട്‌

പ്രായപ‍‍‍ൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റൂർ കറുകമണി എരുമൻകോട് രമേഷിനെ(44)യാണ്‌ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എം സിന്ധു തങ്കം ശിക്ഷിച്ചത്‌. പിഴ അടയ്‌ക്കാത്തപക്ഷം അഞ്ചുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി. 2024 ഏപ്രിൽ 15ന്‌ പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പുതുനഗരം എസ്‌ഐയായിരുന്ന സി എസ് സാബു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ എഎസ്ഐ കെ പ്രമീള അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ച് 19 രേഖകൾ സമർപ്പിച്ചു. ലൈസൺ ഓഫീസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home