മുടപ്പല്ലൂരിലെ വീട്ടിൽനിന്ന് 23 പവൻ മോഷ്‌ടിച്ചു

വടക്കഞ്ചേരി
മുടപ്പല്ലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 23 പവൻ സ്വർണം മോഷ്‌ടിച്ചു. പടിഞ്ഞാറേത്തറ സിബി മാത്യൂസിന്റെ വീട്ടിലാണ് ചൊവ്വ വൈകിട്ട് മോഷണം നടന്നത്. മുകൾനിലയിലെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ എടുക്കുകയായിരുന്നു. ഈ സമയം സിബിയും ഭാര്യയും പുറത്ത് പോയതായിരുന്നു. രണ്ട് മാസം മുമ്പ് സമീപത്തെ വീട്ടിലും മോഷണം നടന്നിരുന്നു. 13 പവൻ സ്വർണാഭരണവും 8,500 രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്. മോഷണം നടന്ന വീട് ആലത്തൂർ ഡിവൈഎസ്‍പി എൻ മുരളീധരൻ, വടക്കഞ്ചേരി സിഐ കെ പി ബെന്നി, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധിച്ചു.








0 comments