ഡൽഹിയിൽ വായു​ഗുണനിലവാരം 'വളരെ മോശ'ത്തിൽ തന്നെ; തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

delhi pollution
വെബ് ഡെസ്ക്

Published on Dec 05, 2025, 11:36 AM | 1 min read

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുവിന്റെ ​ഗുണനിലവാരം വളരം മോശം അവസ്ഥയിൽ തുടരുന്നു. രാവിലെയുള്ള കണക്ക് പ്രകാരം, വായുവിന്റെ ഗുണനിലവാരം 323 ആണ്. നഗരത്തിലുടനീളമുള്ള 30 സ്റ്റേഷനുകൾ 'വളരെ മോശം' നില റിപ്പോർട്ട് ചെയ്തു. ബവാനയിലാണ് ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത്. 373 ആണ് ഇവിടെ വായു ​ഗുണനിലവാരം. ഞായറാഴ്ച നഗരത്തിലെ വായു ഗുണനിലവാര സൂചിക 279 ആയിരുന്നു. തിങ്കളാഴ്ച അത് 304 ആയി. ചൊവ്വാഴ്ച വീണ്ടും 372 ആയി ഉയർന്ന് 'ഗുരുതരമായ' നിലയിലേക്ക് എത്തി. ബുധനാഴ്ച 342ൽ എത്തിയ സൂചിക വ്യാഴാഴ്ച വീണ്ടും 'വളരെ മോശം' ആയി 304 ൽ എത്തി.


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള ഒരു AQI 'നല്ലത്', 51 മുതൽ 100 ​​വരെ 'തൃപ്തികരം', 101 മുതൽ 200 വരെ 'മിതമായത്', 201 മുതൽ 300 വരെ 'മോശം', 301 മുതൽ 400 വരെ 'വളരെ മോശം', 401 മുതൽ 500 വരെ 'ഗുരുതരം' എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.


ഇന്ന് ഡൽഹിയിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി റിപ്പോർട്ട്. കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇത് സാധാരണയേക്കാൾ 3.9 ഡിഗ്രി കുറവാണ്. ആപേക്ഷിക ആർദ്രത 100 ശതമാനത്തിലെത്തി. ഉയർന്ന താപനില പകൽ വൈകി 22 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home