സുബിൻ സുപരിചിതൻ

ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് വി സുബിന് പയറ്റുകാലായിൽ നൽകിയ സ്വീകരണം
മല്ലപ്പള്ളി
ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് വി സുബിൻ നാട്ടിലാർക്കും പുതിയ ആളല്ല. വർഷങ്ങളായി നാടിന്റെ നേതാവായ സുബിനെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ജനം ഒഴുകിയെത്തി. ബുധനാഴ്‌ച കവിയൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി.
കവിയൂര്‍, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി. കുന്നന്താനം പഞ്ചായത്തിലെ പര്യടനം വ്യാഴം രാവിലെ മുക്കട നഗറില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിവിധ വാര്‍ഡുകളിലെ സ്വീകരണത്തിനുശേഷം പാലയ്ക്കല്‍ത്തകിടിയില്‍ സമാപിച്ചു.








0 comments